Your Image Description Your Image Description

ദുബായിൽ വിദേശികളിലെ ജനനനിരക്കിൽ വർധന. ദുബായ് ഹെൽത്ത് അതോറിറ്റി പുറത്തുവിട്ട 2023ലെ ജനനനിരക്കിൽ 5.66 % ആണ് വർധന. 2023ൽ 36,000 കുഞ്ഞുങ്ങൾ ജനിച്ചു. ഇതിൽ 19.9 % മാത്രമാണ് സ്വദേശികൾ, അതായത്, 7,200 കുട്ടികൾ. 80.1 ശതമാനവും വിദേശികളാണ് – 28,800 കുട്ടികൾ. 2022ൽ 34,354 കുഞ്ഞുങ്ങളാണ് പിറന്നത്.

ദുബായിൽ വിദേശികളുടെ ജനനനിരക്ക് 80 % ആണ്. 2023ൽ ജനിച്ചവരിൽ 51.4% ആൺകുട്ടികളാണ്– 18,644 പേർ. പെൺകുട്ടികൾ 17,656 പേരാണ്. ഇതിൽ 99.9 ശതമാനം പ്രസവവും ആശുപത്രികളിലായിരുന്നു. ജനനനിരക്കിലെ പ്രതിമാസ വർധന 7 മുതൽ 10% ആണ്. 2023ൽ 170 നവജാത ശിശുക്കൾ മരിച്ചതായും റിപ്പോർട്ടിൽ പറയുന്നു. ഇതിൽ 10 പേർ സ്വദേശികളും 160 പേർ വിദേശികളുമാണ്. 2022 ൽ 192 ശിശുക്കളാണ് പ്രസവാനന്തരം മരിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *