Your Image Description Your Image Description

തിരുവനന്തപുരം: വഖഫ് ബില്ല് പറഞ്ഞു ബിജെപി മുനമ്പത്ത് വർഗീയ മുതലെടുപ്പ് നടത്തുകയാണെന്ന് സംസ്ഥാന വഖഫ് വകുപ്പ് മന്ത്രി വി അബ്ദുറഹ്മാൻ. മുനമ്പത്തെ ജനങ്ങളെ വഴിയിൽ തള്ളണമെന്ന് ആർക്കും അഭിപ്രായമില്ല. അവരെ സംരക്ഷിക്കണം എന്ന് തന്നെയാണ് സർക്കാർ നിലപാടെന്നും അദ്ദേഹം പറഞ്ഞു.

മന്ത്രിയുടെ പ്രതികരണം……….

ഹൈക്കോടതിയുടെ പരിധിയിലുള്ള കേസിൽ മുസ്‌ലിം – ക്രിസ്ത്യൻ ജനവിഭാഗങ്ങളെ തമ്മിലടിപ്പിക്കാനാണ് ബിജെപി ശ്രമിക്കുന്നത്. മുനമ്പത്തെ ജനങ്ങളെ സംസ്ഥാന സർക്കാർ സംരക്ഷിക്കും. അവരുടെ ഭൂമിക്ക് ആവശ്യമായ രേഖകൾ നൽകണമെന്ന് ആദ്യം പറഞ്ഞത് മുഖ്യമന്ത്രിയാണ്. മുനമ്പത്തെ ജനങ്ങളെ വഴിയിൽ തള്ളണമെന്ന് ആർക്കും അഭിപ്രായമില്ല. അവരെ സംരക്ഷിക്കണം എന്ന് തന്നെയാണ് സർക്കാർ നിലപാട്.

ഇനി ഭേദഗതി അവിടെ ഉപകാരപ്പെടുമെങ്കിൽ സർക്കാർ അത്‌ ചെയ്യും. രാഷ്ട്രീയ മുതലെടുപ്പ് നടത്തുന്നവരെ തിരിച്ചറിയണം. ഏത് നിയമ ഭേദഗതിയും കേരളത്തിലെ വഖഫ് സ്വത്തുക്കളെയോ, സ്ഥാപനങ്ങളെയോ ബാധിക്കില്ല’.അവയ്‌ക്കെല്ലാം സംസ്ഥാന സർക്കാർ സംരക്ഷണം നൽകും. രാജ്യത്തെ മുസ്ലിം സമുദായത്തെ ഒറ്റപ്പെടുത്തുന്നതിന്റെ ഭാഗമാണ് വഖഫ് ബില്ല.

Leave a Reply

Your email address will not be published. Required fields are marked *