Your Image Description Your Image Description

വക്കഫ് ബില്ല് പാസ്സാക്കി , മുനമ്പം ജനതയെ ഞങ്ങൾ രക്ഷിച്ചുവെന്നൊക്കെ പറഞ്ഞു മുനമ്പം സമരം ഇരുന്ന പാവങ്ങളെ ബിജെപി പറഞ്ഞു പറ്റിച്ചു . സമരം വിജയിച്ചു വെന്ന് പറഞ്ഞു മുനമ്പം ജനത ഞങ്ങളുടെ കൂടെയാണെന്ന് വരുത്തി തീർക്കാൻ കുറച്ചു പേർക്ക് മെമ്പർഷിപ്പ് കൊടുത്ത നടത്തിയ നാടകം രാജീവ് ചന്ദ്രശേഖറുടെ ബുദ്ധിയിലുദിച്ചതാണോ ? അതോ വേറെ ഏതെങ്കിലും ക്രിസങ്കിയുടെ ബുദ്ധിയോ ?

ആ ബില്ലിൽ എങ്ങനെയാ മുനമ്പത്തുകാരുടെ പ്രശ്നം പരിഹരിക്കുന്നത് ? ആ ബില്ലിന് മുൻകാല പ്രാബല്യമുണ്ടോ ? ബിജെപിക്കാർ മറുപടി പറയണം , പിന്നെ പാവത്തുങ്ങളെ പറ്റിക്കാൻ വേറെ ഇറക്കുമതി ചെയ്ത കുറച്ചുപേർക്ക് മെമ്പർഷിപ്പ് കൊടുത്ത് നാടകം നടത്തി . ഇതുകൊണ്ടൊന്നും മുനമ്പത്തെ പാവങ്ങളെ പറ്റിക്കാൻ സാധിക്കില്ല .

പിന്നെ വഖഫ് ബില്ല് പാസായത് ആഘോഷിക്കുന്നവർ സ്വാഭാവികമായും ആഘോഷ തിരക്കിൽ അറിയാതെ പോയ ഒരു കാര്യമുണ്ട്. വഖഫ് ബില്ല് പാസായി ഒരു സെക്കൻഡ് തീരും മുമ്പ് സ്പീക്കർ ഓം ബിർളയും പാർലമെന്ററി-ന്യൂനപക്ഷ കാര്യ മന്ത്രി കിരൺ റിജിജുവും ആഭ്യന്തര മന്ത്രി അമിത് ഷായും ചേർന്ന് മെത്രാന്മാർക്കും ക്രൈസ്തവർക്കും പിന്നെ രാജ്യത്തെ മതേതര സമൂഹത്തിനും നൈസായി പണികൊടുത്തു.

12 മണിക്കൂർ ചർച്ചയും മൂന്ന് ഡിവിഷൻ ഉൾപ്പടെ ഒരു മണിക്കൂറും 52 മിനുട്ടും നീണ്ട് നിന്ന വോട്ടെടുപ്പ് പ്രൊസീജറും പൂർത്തിയാക്കി വഖഫ് ബില്ല് പാസാക്കുമ്പോൾ സമയം പുലർച്ചെ 01:59

സാധാരണ ഒരു ദിവസത്തെ റിവൈസ്‌ഡ്‌ ലിസ്റ്റിലെ ബിസിനസുകൾ പൂർത്തിയായില്ലെങ്കിൽ അടുത്ത ദിവസം എടുക്കുന്നതാണ് പാർലമെന്റിലെ കീഴ്വഴക്കം . പക്ഷെ കിരൺ റിജിജു നട്ടപ്പാതിരക്ക് അമിത് ഷാക്ക് വേണ്ടി അടുത്ത ഒരു ബിസിനസും എടുത്തു.

സമയം പുലർച്ചെ 02:00 മണി, അമിത് ഷാ പ്രമേയം അവതരിപ്പിച്ചു. എന്താണ് പ്രമേയം എന്നല്ലേ ?
മണിപ്പൂരിൽ ഭരണഘടനയുടെ ആർട്ടിക്കിൾ 356 (1) പ്രകാരം 2025 ഫെബ്രുവരി 13 ന് രാഷ്ട്രപതി ഭരണം പ്രഖ്യാപിച്ചത് സഭ അംഗീകരിക്കുന്നതിനുള്ള പ്രമേയം .

എന്തിനാണ് നട്ടപാതിരക്ക് ഇത്ര തിരക്ക് പിടിച്ച് ആ പ്രമേയം പാസാക്കുന്നതെന്ന് ചിന്തിക്കണം ? കാരണമുണ്ട്.
മണിപ്പൂരിൽ നിവൃത്തികേട്‌ കൊണ്ട് ബി.ജെ.പി മുഖ്യമന്ത്രി സ്ഥാനം രാജിവെക്കുകയും, ഗതികേട്‌ കാരണം, നിയമസഭാ തെരെഞ്ഞെടുപ്പ് നടത്താൻ കഴിയാതിരിക്കുകയും , ബി.ജെ.പി ഉൾപ്പെടുന്ന എൻ.പി.പി മുന്നണി പിന്തുണ പിൻവലിക്കുകയും, ചെയ്തതോടെ കോൺഗ്രസ് അവിശ്വാസ പ്രമേയം കൊണ്ട് വരുന്നതിന് തൊട്ട് മുമ്പ് , രാഷ്ട്രപതി ഭരണം പ്രഖ്യാപിക്കുകയായിരുന്നു.

അത്കൊണ്ട് തന്നെ സഭയിൽ പ്രമേയം അവതരിപ്പിക്കൽ അമിത് ഷായെ സംബന്ധിച്ച് നിർബന്ധമാണ്. അതോടൊപ്പം മണിപ്പൂർ വിഷയത്തിൽ വിശദമായ ചർച്ച സഭയിൽ നടക്കാതിരിക്കുകയും വേണം. നടക്കുന്ന ചർച്ച ആണെങ്കിൽ വാർത്ത പോലും പുറത്തുവരരുത് . പിന്നെ ഒന്നും നോക്കാനില്ല വഖഫ് കത്തി നിൽക്കുന്ന സമയത്ത് അതിന്റെ പിന്നിൽ ഇതും കൂട്ടിക്കെട്ടി.

അമിത് ഷാ പ്രമേയം അവതരിപ്പിച്ച ഉടനെ സ്പീക്കർ കോൺഗ്രസിൽ നിന്ന് സംസാരിക്കാൻ ശശി തരൂരിനെ ക്ഷണിച്ചു. ഈ നട്ടപാതിരക്കാണോ എന്ന് തരൂർ ചോദിച്ചു. നിങ്ങൾ സംസാരിക്കുന്നുണ്ടോ എന്നായി സ്പീക്കർ. വിഷയം വിശദമായി ചർച്ച ചെയ്യേണ്ടതാണെന്നും നൈസായിട്ട് തീർക്കാനുള്ള ഏർപ്പാടാണെന്നുമുള്ള അപകടം തിരിച്ചറിഞ് , ആദ്യം എഴുന്നേറ്റ് നിന്ന് ഇത് സീരിയസ് ഇഷ്യൂ ആണെന്നും നാളെ വിശദമായ ചർച്ച വേണമെന്നും ആദ്യം ആവശ്യപ്പെട്ടത് ഹൈബി ഈഡൻ ആണ്.

പിന്നാലെ ആന്റോ ആന്റണിയും ബെന്നി ബെഹനാനും എഴുന്നേറ്റു. പ്രതിപക്ഷം ഒന്നാകെ നാളെ വിശദമായ ചർച്ച വേണമെന്ന് ആവശ്യപ്പെട്ടു. പക്ഷെ സ്പീക്കറോ അമിത് ഷായോ അവരുടെ ശബ്ദം കേട്ടതായി ഭാവിച്ചില്ല.
ഈ രാജ്യം കണ്ട ഏറ്റവും വലിയ ക്രൈസ്തവ വേട്ടകളിലൊന്നാണ് മണിപ്പൂരിലേതായിരുന്നു .

ഔദ്യോഗിക കണക്കനുസരിച്ച് തന്നെ 250+ പേർ കൊല്ലപ്പെടുകയും 70,000 പേർക്ക് വീട് നഷ്ടപ്പെടുകയും 1000 ത്തിലധികം പേർക്ക് പരിക്കേൽക്കുകയും, 35 ലധികം പേരെ കാണാതാകുകയും, 4800 ലധികം വീടുകൾ കത്തി നശിക്കുകയും, 380 ലധികം കൃസ്ത്യൻ പള്ളികൾ നശിപ്പിക്കപ്പെടുകയും, ആയിരങ്ങൾ ഇന്നും ക്യാംപുകളിൽ കഴിയുകയും ചെയ്യുന്ന ഒരു സംസ്ഥാനത്തെ കുറിച്ച് അമിത് ഷാ പറഞ്ഞത് “മണിപ്പൂരിൽ രണ്ട് സമുദായങ്ങൾ തമ്മിലുള്ള സംവരണ തർക്കം അക്രമത്തിലേക്ക് നയിച്ചതാണെന്നും അവിടെ കാലാപമൊന്നും ഉണ്ടായിട്ടില്ലന്നുമായിരുന്നു.

വഖഫിൽ നല്ലൊരു ചർച്ചയെങ്കിലും നന്നിട്ടുണ്ട്. മണിപ്പൂരിൽ ആക്രമിക്കപ്പെട്ട ക്രൈസ്തവ സഹോദരങ്ങളെ ഇന്നുവരെ തിരിഞ്ഞു നോക്കാത്ത പ്രധാനമന്ത്രിയിലും ആഭ്യന്തര മന്ത്രിയിലും ബി.ജെ.പിയിലും വിശ്വാസമർപ്പിച്ച് മുനമ്പത്ത് ചിലർ വഖഫ് ബിൽ പാസായത് ആഘോഷിക്കുമ്പോൾ അവിടെ കാലാപമൊന്നും ഉണ്ടായിട്ടില്ലന്ന് പ്രസംഗിച്ച അമിത് ഷായുടെ പ്രമേയവും സഭയിൽ പാസാക്കി .

അതിന് പിന്നാലെ ബിജെപിക്കാർക്ക് മുഴുത്ത കശുവണ്ടിപ്പരിപ്പും ഹോര്ലിക്സ് ചേർത്ത പാലും ആപ്പിളും മുന്തിരിങ്ങയും ഈന്തപ്പഴവും കൊടുത്ത് സൽക്കരിച്ച സീറോ മലബാർ ആർച്ചു ബിഷപ്പിനും കൊടുക്കണം ബിഗ് സല്യൂട്ട് . എന്തനാണെന്നോ ക്രൈസ്തവരെ പറ്റിച്ചവർക്ക് പാട്ടും പരവതാനിയുമിട്ട് സ്വീകരിച്ചതിന് .

Leave a Reply

Your email address will not be published. Required fields are marked *