Your Image Description Your Image Description

ഫാമിലിയോടൊപ്പം സ്വന്തം വാഹനത്തിൽ ഒരു യാത്ര അതും കുറഞ്ഞ ചെലവിൽ ഏതൊരു സാധാരണക്കാരന്റെയും സ്വപ്നം ആയിരിക്കും ഇത്ത. ആ ആഗ്രഹം സാധിക്കുന്ന തരത്തിൽ വാങ്ങാൻ കഴിയുന്ന വാഹനങ്ങളെ ആണ് ഇന്നത്തെ ഇ വീഡിയോ ഞൻ പരിചയപ്പെടിത്തന് പോകുന്നത്. അതിൽ 7 കാറുകളാണ് രഥൻ പാർട്ടുലാകായി നിങളെ പരിചയപ്പെടുത്താൻ പോകുന്നത്. 15 ലക്ഷം രൂപയിൽ താഴെ വിലയുള്ള മികച്ച മോഡലുകൾ നമുക്ക് നോക്കാം. മാരുതി ഈക്കോ: പട്ടികയിലെ ഏറ്റവും താങ്ങാവുന്ന വിലയുള്ള മോഡൽ 5.73 ലക്ഷം രൂപയ്ക്ക് ലഭിക്കുന്ന മാരുതി സുസുക്കി ഈക്കോ വാൻ ആണ്. ഈ വാഹനം 5-സീറ്റർ, 7-സീറ്റർ ലേഔട്ടുകളിൽ ലഭ്യമാണ്. എന്നാൽ ഈക്കോയുടെ 7-സീറ്റർ പതിപ്പിൽ എയർ കണ്ടീഷണറോ സിഎൻജി ഓപ്ഷനോ ലഭിക്കില്ല. ഒരൊറ്റ വേരിയന്റിൽ മാത്രമാണ്ഇത് ലഭ്യമാകുക. അതേസമയം ഈ രണ്ട് സൗകര്യങ്ങളും 5 സീറ്റർ വേരിയന്റുകളിൽ ലഭ്യമാണ്. മോണോടോൺ മൾട്ടി ഇൻഫർമേഷൻ ഡിസ്പ്ലേയുള്ള (MID) സെമി ഡിജിറ്റൽ ഇൻസ്ട്രുമെന്റ് ക്ലസ്റ്റർ, സ്ലൈഡിംഗ് ഡ്രൈവർ സീറ്റ്, ഒരു ഹീറ്റർ, 2 എയർബാഗുകൾ, ഇബിഡിയുള്ള എബിഎസ്, എല്ലാ യാത്രക്കാർക്കും സീറ്റ് ബെൽറ്റുകൾ എന്നിവയാണ് പ്രധാന സവിശേഷതകൾ. ഈക്കോയുടെ 7-സീറ്റർ പതിപ്പിന് 1.2 ലിറ്റർ നാച്ചുറലി ആസ്പിറേറ്റഡ് പെട്രോൾ എഞ്ചിനാണ് കരുത്ത് പകരുന്നത്. 81 PS പവർ നൽകുന്ന ഈ എഞ്ചിൻ ലിറ്ററിന് 19.71 കിലോമീറ്റർ ഇന്ധനക്ഷമത അവകാശപ്പെടുന്നു. റെനോ ട്രൈബർ: ഇന്ത്യയിൽ നിലവിൽ ലഭ്യമായ ഏറ്റവും കുറഞ്ഞ വിലയുള്ള 7 സീറ്റർ എംപിവിയാണ് ട്രൈബർ. 6 ലക്ഷം മുതൽ 8.97 ലക്ഷം രൂപ വരെയാണ് ഇതിന്റെ വില. RXE, RXL, RXT, RXZ എന്നിങ്ങനെ നാല് ട്രിമ്മുകളിൽ ലഭ്യമാണ്. ഇവയെല്ലാം 7 സീറ്റർ കോൺഫിഗറേഷനിൽ വാങ്ങാം. ഇനി 5 സീറ്ററായി ഉപയോഗിക്കുകയാണെങ്കിൽ ബൂട്ട് സ്‌പേസ് 84 ലിറ്ററിൽ നിന്ന് 625 ലിറ്ററായി വർദ്ധിപ്പിക്കാം. രണ്ടാമത്തെയും മൂന്നാമത്തെയും നിരയിൽ ഫ്‌ലെക്‌സി-സീറ്റിംഗ് ഓപ്ഷനുമുണ്ട് എന്നതാണ് ട്രൈബറിന്റെ ഒരു പ്രത്യേകത. അതായത് യാത്രക്കാർക്കൊപ്പം ലഗോജും ഒരുമിച്ച് കൊണ്ടുപോകാം. 4 എയർബാഗുകൾ, ടയർ പ്രഷർ മോണിറ്ററിംഗ് സിസ്റ്റം (TPMS), ഒരു ഹിൽ സ്റ്റാർട്ട് അസിസ്റ്റ് എന്നിവ സേഫ്റ്റി കിറ്റിൽ വരുന്നു. 8 ഇഞ്ച് ടച്ച്സ്‌ക്രീൻ, 7 ഇഞ്ച് ഡിജിറ്റൽ ഡ്രൈവർ ഡിസ്പ്ലേ, 6-സ്പീക്കർ സൗണ്ട് സിസ്റ്റം, വയർലെസ് ഫോൺ ചാർജർ, റിയർ വെന്റുകളുള്ള മാനുവൽ എസി എന്നിവയാണ് പ്രധാന ഫീച്ചറുകൾ. 72 PS പവറും 96 Nm ടോർക്കും നൽകാൻ ശേഷിയുള്ള 1.0 ലിറ്റർ 3-സിലിണ്ടർ നാച്ചുറലി ആസ്പിറേറ്റഡ് പെട്രോൾ എഞ്ചിനാണ് ട്രൈബറിന്റെ ഹൃദയം. മാരുതി എർട്ടിഗ: ഇന്ത്യയിൽ ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെടുന്ന എംപവിയായ എർട്ടിഗയുടെ വില 8.84 ലക്ഷം മുതൽ 13.13 ലക്ഷം രൂപ വരെ പോകുന്നു. LXi, VXi ZXi, ZXi പ്ലസ് എന്നീ നാല് വേരിയന്റുകളിലും 7 സീറ്റർ ലേഔട്ട് സ്റ്റാൻഡേർഡായി വരുന്നു. VXi, ZXi വേരിയന്റുകൾ CNG ഓപ്ഷനിലും വാഗ്ദാനം ചെയ്യുന്നു. 7 ഇഞ്ച് ടച്ച്സ്‌ക്രീൻ, കളേർഡ് എംഐഡി ഉള്ള അനലോഗ് ഇൻസ്ട്രുമെന്റ് ക്ലസ്റ്റർ, 6-സ്പീക്കർ ആർക്കാമിസ് സൗണ്ട് സിസ്റ്റം, ക്രൂയിസ് കൺട്രോൾ എന്നീ സൗകര്യങ്ങൾ എംപിവിയിൽ ലഭ്യമാണ്. യാത്രക്കാരുടെ സുരക്ഷക്കായി 4 എയർബാഗുകൾ, സെൻസറുകളുള്ള ഒരു റിയർ പാർക്കിംഗ് ക്യാമറ, ടിപിഎംഎസ്, ISOFIX ചൈൽഡ് സീറ്റ് ആങ്കറേജുകൾ എന്നിവ നൽകിയിട്ടുണ്ട്. 103 PS പവറും 139 Nm ടോർക്കും ഉത്പാദിപ്പിക്കുന്ന 1.5 ലിറ്റർ നാച്ചുറലി ആസ്പിറേറ്റഡ് പെട്രോൾ എഞ്ചിൻ 5-സ്പീഡ് മാനുവൽ അല്ലെങ്കിൽ 6-സ്പീഡ് ടോർക്ക് കൺവെർട്ടർ ഓട്ടോമാറ്റിക് ഗിയർബോക്‌സുമായി ജോടിയാക്കുന്നു. എർട്ടിഗയുടെ പെട്രോൾ വേരിയന്റുകൾക്ക് 21 കിലോമീറ്റർ വരെയും സിഎൻജി വേരിയന്റുകൾക്ക് കിലോഗ്രാമിന് 26.11 കിലോമീറ്ററുമാണ് മൈലേജ് പറയുന്നത്.

Leave a Reply

Your email address will not be published. Required fields are marked *