Your Image Description Your Image Description

കുവൈത്തിൽ പ്രതിവർഷം അഞ്ച് ലക്ഷത്തിലേറെ പ്രവാസികൾ വൈദ്യപരിശോധനയ്ക്ക് വിധേയരാകുന്നു. പകർച്ചവ്യാധികൾ തിരിച്ചറിയാനും പ്രവാസികൾ സമൂഹത്തിലേക്ക് ഇറങ്ങുന്നതിന് മുമ്പ് അവരുടെ ആരോഗ്യ ക്ഷമത ഉറപ്പാക്കാനുമാണ് ആരോഗ്യ മന്ത്രാലയത്തിലെ പ്രവാസി ലേബർ സ്‌ക്രീനിംഗ് യൂണിറ്റ് സമഗ്ര ആരോഗ്യ പരിശോധനകൾ നടത്തുന്നത്.

കുവൈത്തിൽ ഉണ്ടാകാവുന്ന ആരോഗ്യ അപകടസാധ്യതകൾക്കെതിരായ ആദ്യ പ്രതിരോധമാണ് ഈ യൂണിറ്റെന്ന് യൂണിറ്റ് മേധാവി ഡോ. ഗാസി അൽ-മുതൈരി പറഞ്ഞു. പ്രതിവർഷം അഞ്ച് ലക്ഷത്തിലധികം പ്രവാസികൾ വൈദ്യപരിശോധനയ്ക്ക് വിധേയരാകുന്നതായും വ്യക്തമാക്കി.

നൂതന സാങ്കേതികവിദ്യകളുടെ സംയോജനം, പരിശോധനാ കേന്ദ്രങ്ങളുടെ ശേഷി വർദ്ധിപ്പിക്കൽ, ഗൾഫ് സഹകരണ കൗൺസിൽ (ജിസിസി) രാജ്യങ്ങളുമായുള്ള സഹകരണം എന്നിവയുൾപ്പെടെ രാജ്യത്തെ ആരോഗ്യ സേവനങ്ങൾ മെച്ചപ്പെടുത്താനുള്ള യൂണിറ്റിന്റെ ശ്രമങ്ങളെ ഡോ. അൽ-മുതൈരി ചൂണ്ടിക്കാട്ടി.

Leave a Reply

Your email address will not be published. Required fields are marked *