Your Image Description Your Image Description

തൃ​ശൂ​ർ: ഓ​ണ്‍​ലൈ​ന്‍ ട്രേ​ഡിം​ഗി​ന്‍റെ മ​റ​വി​ല്‍ റി​ട്ട. അ​ധ്യാ​പ​ക​നി​ല്‍ നി​ന്നും 45 ല​ക്ഷം രൂ​പ​യോ​ളം ത​ട്ടി​യെ​ടു​ത്ത കേ​സി​ല്‍ ര​ണ്ട് കൂ​ടി അറസ്റ്റിൽ.

തൃ​ശൂ​ർ ജി​ല്ല​യി​ലെ എ​ട​തി​രി​ഞ്ഞി ചെ​ട്ടി​യാ​ലി​ല്‍ സ്വ​ദേ​ശി​യാ​യ അ​ധ്യാ​പ​ക​നാ​ണ് തട്ടിപ്പിനിരയായത്. സം​ഭ​വ​ത്തി​ൽ കോ​ഴി​ക്കോ​ട് സ്വദേശി ജാ​സി​ര്‍ (32), ഷ​ക്കീ​ല്‍ റ​ഹ്‌​മാ​ന്‍ (32) എ​ന്നി​വ​രെ​യാ​ണ് കാ​ട്ടൂ​ര്‍ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്.

ക​ഴി​ഞ്ഞ ദി​വ​സം ഈ ​കേ​സു​മാ​യി ബ​ന്ധ​പ്പെ​ട്ട് കോ​ഴി​ക്കോ​ട് സ്വ​ദേ​ശി​യാ​യ ഒ​രു യു​വ​തി​യെ പോ​ലീ​സ് പി​ടി​കൂ​ടി​യി​രു​ന്നു. ഇ​വ​രെ ചോ​ദ്യം ചെ​യ്ത​തോ​ടെ​യാ​ണ് യു​വാ​ക്ക​ളി​ലേ​ക്ക് അ​ന്വേ​ഷ​ണം നീ​ണ്ട​ത്.

അ​ധ്യാ​പ​ക​നി​ല്‍ നി​ന്നും ത​ട്ടി​യെ​ടു​ത്ത പ​ണ​ത്തി​ല്‍ ഏ​ഴ​ര ല​ക്ഷം രൂ​പ ഈ ​യു​വ​തി​യു​ടെ അ​ക്കൗ​ണ്ടി​ലൂ​ടെ മാ​റി​യി​താ​യി ക​ണ്ടെ​ത്തി​യ​തി​നെ തു​ട​ര്‍​ന്നാ​ണ് യു​വ​തി​യെ പോ​ലീ​സ് പി​ടി​കൂ​ടി​യ​ത്. മാ​റി​യെ​ടു​ത്ത പ​ണം ഇ​പ്പോ​ള്‍ പി​ടി​യി​ലാ​യ യു​വാ​ക്ക​ള്‍​ക്കാ​ണ് യു​വ​തി കൈ​മാ​റി​യി​ട്ടു​ള്ള​തെ​ന്നും 5000 രൂ​പ ക​മ്മീ​ഷ​ന്‍ കൈ​പ്പ​റ്റി​യ​താ​യും പോ​ലീ​സ് ക​ണ്ടെ​ത്തി​യി​രു​ന്നു.

 

Leave a Reply

Your email address will not be published. Required fields are marked *