Your Image Description Your Image Description

പത്തു വർഷം കഠിന തടവ് അനുഭവിക്കത്തക്ക രീതിയിൽ സ്വന്തം മകൾക്കെതിരെ കേസ്സെടുക്കപ്പട്ടിട്ടും, പിണറായി ജീ അങ്ങേയ്ക്ക് അല്പമെങ്കിലും മനസ്സാക്ഷി ഉണ്ടെങ്കിൽ രാജിവച്ചു പുറത്തുപോകേണ്ടതല്ലേ എന്ന്, കേരള കോൺഗ്രസ് വർക്കിംഗ് ചെയർമാനും,മുൻ കേന്ദ്ര മന്ത്രിയുമായ പി.സി.തോമസ്.

പിതാവായ അങ്ങയുടെ സംരക്ഷണകവചമില്ലാതെ എക്സാലോജിക്ക് അഴി മതി മകൾക്ക് ഒറ്റക്ക് നടത്തുവാൻ കഴിയില്ലന്ന് ജനത്തിന് ബോദ്ധ്യമുണ്ട്.
ഈ അഴിമതിയുടെ ഒന്നാം പ്രതി അങ്ങാണ് . ഇത്രയും വലിയ ഒരു അഴിമതി സ്വന്തം മകളെ മുന്നിൽ നിർത്തി നടത്തുവാൻ അങ്ങക്ക് ഒരു ഉളുപ്പുമില്ലേ . യഥാർത്ഥ പ്രതി അങ്ങുതന്നെയാണെന്നും, അങ്ങയ്ക്ക് ബോധ്യം ഉണ്ടങ്കിലും കണ്ണടച്ചിരുട്ടാക്കാൻ ആണ് അങ്ങ് ശ്രമിക്കുന്നത്. കണ്ണടച്ചാൽ സ്വയം ഇരുട്ടിലേക്ക് വഴുതിപോകുകയല്ലാതെ താങ്കൾ നടത്തിയ അഴിമതി പകൽ പ്പോലെ ജനങ്ങൾ തിരിച്ചറിയുന്നുണ്ടന്നും
തോമസ് പറഞ്ഞു. ‘എക്സാ ലോജിക്ക് ‘ എന്ന കള്ള കമ്പനിയിലേക്ക് എങ്ങനെ കോടികൾ വന്നുചേർന്നു എന്നത് അങ്ങേയ്ക്ക് അറിയില്ലേ ? അറിയാമെങ്കിൽ ക്ഷേത്രം തോറും കയറിയിറങ്ങേണ്ട സ്ഥിതി മകൾക്ക് എന്തുകൊണ്ട് വന്നുചേർന്നു എന്ന് ജനങ്ങളെ ബോധ്യപ്പെടുത്തുവാനുള്ള ഉത്തരവാധിത്വം
അങ്ങേയ്ക്ക് ഉണ്ട്.

കോടികളുടെ അഴിമതി കാട്ടുന്ന കേരള മുഖ്യമന്ത്രി ഉടൻ രാജി വയ്ക്കണമെന്നും, അല്ലെങ്കിൽ ജനങ്ങൾ ചവിട്ടി പുറത്താക്കുമെന്നും തോമസ് പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *