Your Image Description Your Image Description

ഉപഭോക്താക്കളെ ആകർഷിക്കുന്നതിനായി ബിഎസ്എൻഎൽ ഒന്നിനുപുറകെ ഒന്നായി ആകര്‍ഷകമായ പ്ലാനുകൾ അവതരിപ്പിക്കുകയാണ്. അടുത്തിടെ ബി‌എസ്‌എൻ‌എൽ ഇന്ത്യയിലെ പ്രീപെയ്‌ഡ് മൊബൈൽ ഉപയോക്താക്കൾക്കായി ഒരു പുതിയ റീച്ചാർജ് പ്ലാൻ പ്രഖ്യാപിച്ചിരുന്നു. 251 രൂപ വിലയുള്ള ഈ പുതിയ പ്ലാൻ ഒരു പ്രത്യേക താരിഫ് വൗച്ചർ (എസ്‍ടിവി) ആയിട്ടാണ് അവതരിപ്പിച്ചിരിക്കുന്നത്.

ഇപ്പോള്‍ പുരോഗമിച്ചുകൊണ്ടിരിക്കുന്ന ഇന്ത്യൻ പ്രീമിയർ ലീഗ് (ഐ‌പി‌എൽ) 2025-ന്‍റെ കാഴ്ചക്കാരെ ലക്ഷ്യമിടുകയാണ് ബിഎസ്എൻഎൽ. ഇതിനായി ഏറെ ഡാറ്റ ആനുകൂല്യങ്ങള്‍ 251 രൂപ റീച്ചാര്‍ജില്‍ ബിഎസ്എന്‍എല്‍ വാഗ്ദാനം ചെയ്യുന്നു. ഈ പ്ലാനിൽ നിങ്ങൾക്ക് 60 ദിവസത്തെ വാലിഡിറ്റി ലഭിക്കും. ഈ പ്ലാൻ ഉപയോക്താക്കൾക്ക് 251 ജിബി അതിവേഗ ഡാറ്റയും വാഗ്ദാനം ചെയ്യുന്നു.

ഐപിഎൽ 2025 തടസമില്ലാതെ തത്സമയം ആസ്വദിക്കാൻ സാധിക്കും. എങ്കിലും, ഈ ഓഫർ പരിമിതമായ സമയത്തേക്ക് മാത്രമേ ലഭ്യമാകൂ. അതിനാൽ നിങ്ങൾക്ക് ഈ ഓഫർ ലഭിക്കണമെങ്കിൽ ബി‌എസ്‌എൻ‌എൽ ആപ്പ് വഴിയോ ഓൺ‌ലൈൻ വഴിയോ ഉടൻ റീച്ചാർജ് ചെയ്യുക.

അതേസമയം ഈ സ്പെഷ്യൽ പ്ലാനിൽ നിങ്ങൾക്ക് പരിധിയില്ലാത്ത കോളിംഗ് അല്ലെങ്കിൽ എസ്എംഎസ് സൗകര്യം ലഭിക്കില്ല. അത്തരമൊരു സാഹചര്യത്തിൽ, നിങ്ങൾക്ക് കോൾ വിളിക്കാനോ എസ്എംഎസ് ചെയ്യാനോ ഉള്ള സൗകര്യം വേണമെങ്കിൽ ഇതിനായി നിങ്ങൾ ഒരു അധിക റീചാർജ് പ്ലാൻ എടുക്കേണ്ടിവരും.

Leave a Reply

Your email address will not be published. Required fields are marked *