Your Image Description Your Image Description

തിരുവനന്തപുരം : ഡിഫറന്റ് ആർട് സെന്ററിലെ പ്രതിഭാധനരായ ഭിന്നശേഷിക്കാർ നാടിന്റെ സമ്പത്താണെന്ന് രജിസ്ട്രേഷൻ-പുരാവസ്തു-മ്യൂസിയം വകുപ്പ് മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി. മാനുഷികതയുടെ ജീവിതം പഠിക്കാൻ ഏറ്റവും ഉചിതമായൊരിടം ഡിഫറന്റ് ആർട് സെന്ററാണെന്നും കലയും കലാകാരനുമൊക്കെ ജാതിമത ചിന്തകൾക്കപ്പുറമാണെന്നും മന്ത്രി പറഞ്ഞു.

ലോക ഓട്ടിസം അവബോധ ദിനാചരണത്തിന്റെ ഭാഗമായി ഡിഫറന്റ് ആർട് സെന്ററിൽ ആരംഭിച്ച ഓട്ടിസം കുട്ടികളുടെ ബാൻഡിന്റെ ഉദ്ഘാടനം നിർവഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി.

പാട്ടുകൾപാടിയും ക്യാരിക്കേച്ചർ വരച്ചു നൽകിയും മന്ത്രി കുട്ടികളെ സന്തോഷിപ്പിച്ചു. ഗൗതം ഷീൻ മന്ത്രിയുടെ ഛായാചിത്രം വരച്ച് നൽകി. ചലച്ചിത്രതാരം മോഹൻ അയിരൂർ, ഡിഫറന്റ് ആർട് സെന്റർ എക്സിക്യുട്ടീവ് ഡയറക്ടർ ഗോപിനാഥ് മുതുകാട്, ഇന്റർവെൻഷൻ ഡയറക്ടർ ഡോ.അനിൽ നായർ എന്നിവർ ചടങ്ങിൽ സംബന്ധിച്ചു.

പുതുതായി രൂപീകരിച്ച ഡി.ബാൻഡിന്റെ പ്രകടനവും അരങ്ങേറി. ക്രിസ്റ്റീൻ റോസ് ടോജോ, മുഹമ്മദ് റബീ, അഭിജിത്ത്.പി, നിഖില എസ്.എസ്, അഖിലേഷ്, ജോൺ ജോസ്, അശ്വിൻ ഷിബു, ശിവ നന്ദു, അലൻ മൈക്കിൾ, പിയൂഷ് രാജ്, മാനവ്. പി.എം എന്നിവരാണ് ഡി.ബാൻഡിന് നേതൃത്വം നൽകുന്നത്.

Leave a Reply

Your email address will not be published. Required fields are marked *