Your Image Description Your Image Description

ഈദ് അവധി ആഘോഷിച്ച് ബഹ്‌റൈനിൽ നിന്ന് തിരിച്ചുവരുന്നതിനിടെ മലയാളി സൗദിയിൽ മരിച്ചു. തിരുവനന്തപുരം പറവണക്കോണം സ്വദേശി പദ്‌മകുമാർ വനജാക്ഷി സഹദേവൻ (48) ആണ് മരിച്ചത്. ഹൃദയ സ്തംഭനമാണ് മരണ കാരണം.

ചെറിയ പെരുന്നാൾ അവധി ആഘോഷിക്കാൻ സുഹൃത്തുമൊത്ത് ബഹ്‌റൈനിൽ പോയി തിരിച്ചു വരുന്നതിനിടെ സൗദി-ബഹ്‌റൈൻ കോസ്‌വേയിൽ വെച്ച് പദ്‌മകുമാർ ബോധരഹിതനാവുകയായിരുന്നു. ഇമ്മിഗ്രേഷൻ നടപടികൾക്ക് ശേഷം സൗദി ബോർഡർ കടന്നതിന് പിന്നാലെയാണ് സംഭവം. സുഹൃത്ത് അടുത്തുള്ള അൽ യൂസിഫ് ഹോസ്‌പിറ്റലിൽ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു. സൗദി ജുബൈലിലെ ഒരു കോൺട്രാക്ടിങ് കമ്പനിയിൽ ടാങ്ക് ഡിപ്പാർട്മെന്റ് മാനേജർ ആയിരുന്നു പദ്‌മകുമാർ. അൽ യൂസിഫ് ഹോസ്‌പിറ്റൽ മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം ഔദ്യോഗിക നടപടികൾക്ക് ശേഷം നാട്ടിലേക്ക് കൊണ്ടുപോകും.

Leave a Reply

Your email address will not be published. Required fields are marked *