Your Image Description Your Image Description

ച​ട​യ​മം​ഗ​ലം: വീ​ട് കേ​ന്ദ്രീ​ക​രി​ച്ച്​ ചാ​രാ​യം വാ​റ്റി​വ​ന്ന ര​ണ്ടു​പേ​രെ വാ​റ്റു​ചാ​രാ​യ​വും കോ​ട​യു​മാ​യി ച​ട​യ​മം​ഗ​ലം പൊ​ലീ​സ് അ​റ​സ്റ്റ്​ ചെ​യ്തു. ആ​യൂ​ർ തേ​വ​ന്നൂ​ർ സ​ന​ൽ മ​ന്ദി​ര​ത്തി​ൽ സ​ന​ൽ​കു​മാ​ർ (46), ഇ​ള​മാ​ട് വി​നോ​ദ് മ​ന്ദി​ര​ത്തി​ൽ വി​നോ​ദ് കു​മാ​ർ (39) എ​ന്നി​വ​രാ​ണ് പി​ടി​യി​ലാ​യ​ത്.

സ​ന​ൽ​കു​മാ​റി​ന്റെ സീ​ത​ക്കു​ന്നും​പു​റ​ത്തു​ള്ള വീ​ട് കേ​ന്ദ്രീ​ക​രി​ച്ച്​ സു​ഹൃ​ത്താ​യ വി​നോ​ദ്കു​മാ​റു​മാ​യി ചേ​ർ​ന്ന്​ ചാ​രാ​യം വാ​റ്റി​വ​രു​ക​യാ​യി​രു​ന്നു. ര​ഹ​സ്യ​വി​വ​ര​ത്തി​ന്റെ അ​ടി​സ്ഥാ​ന​ത്തി​ൽ ച​ട​യ​മം​ഗ​ലം സി.​ഐ സു​നീ​ഷി​ന്റെ നി​ർ​ദേ​ശ​പ്ര​കാ​രം ച​ട​യ​മം​ഗ​ലം എ​സ്.​ഐ മോ​നി​ഷി​ന്റെ നേ​തൃ​ത്വ​ത്തി​ലു​ള്ള പൊ​ലീ​സ് സം​ഘം സ​ന​ൽ​കു​മാ​റി​ന്റെ വീ​ട് റെ​യ്ഡ് ചെ​യ്യു​ക​യാ​യി​രു​ന്നു.സ​ന​ൽ​കു​മാ​റി​നെ​യും വി​നോ​ദി​നെ​യും വീ​ട്ടി​ൽ നി​ന്നു​ത​ന്നെ പി​ടി​കൂ​ടി.

Leave a Reply

Your email address will not be published. Required fields are marked *