Your Image Description Your Image Description

ഇതിഹാസ താരം ലയണൽ മെസ്സി നയിക്കുന്ന അർജന്റീനിയൻ ഫുട്ബോൾ ടീമിന് ഈ വർഷം അവസാനം കേരളത്തിൽ രണ്ട് പ്രദർശന മത്സരങ്ങൾ കളിക്കുന്നതിന് 100 കോടി രൂപ ചെലവാകുമെന്ന് റിപ്പോർട്ട്. ദൈനിക് ഭാസ്‌കര്‍ റിപ്പോര്‍ട്ടനുസരിച്ച് സന്ദര്‍ശക ടീമിനായി ഒരു സെവന്‍ സ്റ്റാര്‍ ഹോട്ടല്‍ മുഴുവനായും ബുക്ക് ചെയ്യണം. പുറത്തുനിന്നുള്ള ഒരാളെയും ഹോട്ടലിലേക്ക് പ്രവേശിപ്പിക്കില്ലെന്നുമാണ് റിപ്പോർട്ടുകൾ. കേരളത്തിന്റെ കായിക മന്ത്രി വി അബ്ദുറഹ്‌മാന്‍ ആണ് മെസിയും സംഘവും കേരളത്തില്‍ കളിക്കാനെത്തുമെന്ന കാര്യം പ്രഖ്യാപിച്ചത്. എന്നാല്‍ അര്‍ജന്റീന കളിക്കുമെന്ന ഉറപ്പുകിട്ടാൻ നീണ്ട കാത്തിരിപ്പായിരുന്നു. കഴിഞ്ഞ മാസമാണ് അര്‍ജന്റീന കളിക്കാനെത്തുമെന്ന ഉറപ്പ് സര്‍ക്കാരിന് ലഭിച്ചത്. ടീമിനായി ചെലവാകുന്ന തുകക്ക് സ്‌പോണ്‍സര്‍മാരെ കണ്ടെത്തിയാണ് ലോക ചാമ്പ്യന്‍മാരെ കേരളത്തിലേക്ക് എത്തിക്കുന്നത്.

അതേസമയം ഇന്ത്യയില്‍ അര്‍ജന്റീനയുമായി പ്രദര്‍ശന മത്സരം കളിക്കേണ്ട ടീം ഏതെന്ന കാര്യത്തില്‍ ഇതുവരെ തീരുമാനമായിട്ടില്ല. അർജന്റീനയുടെ എതിരാളികളായി എത്തുന്ന ടീമിന് അമ്പത് കോടിയായിരിക്കും ലഭിക്കുക. 2011 ൽ കൊൽക്കത്തയിൽ വെനിസ്വേലയ്‌ക്കെതിരെ നടന്ന ലോകകപ്പ് യോഗ്യതാ മത്സരത്തിലാണ് 37 കാരനായ ഫുട്ബോൾ താരം അവസാനമായി ഇന്ത്യ സന്ദർശിച്ചത്. വെനിസ്വേലയെ പരാജയപ്പെടുത്തി അർജന്റീന 1-0 ന് വിജയിച്ചത് സാൾട്ട് ലേക്ക് സ്റ്റേഡിയത്തിലാണ്. എട്ട് തവണ ബാലൺ ഡി ഓർ പുരസ്കാരം നേടിയിട്ടുള്ള മെസ്സി, 2022 ൽ ഫ്രാൻസിനെതിരെയുള്ള കഠിനമായ വിജയത്തിലൂടെ അർജന്റീനയെ കിരീടത്തിലേക്ക് നയിച്ചപ്പോൾ ലോകകപ്പ് നേടിയ ക്യാപ്റ്റനും കൂടിയാണ്.

Leave a Reply

Your email address will not be published. Required fields are marked *