Your Image Description Your Image Description

ന്ത്യയിൽ യുപിഐ സർക്കിൾ എന്ന പുതിയ ഫീച്ചർ ആരംഭിച്ച് ഫോൺപേ. ഈ ഫീച്ചറിലൂടെ ഒരു പ്രധാന ഉപയോക്താവ് വഴി (പ്രൈമറി യൂസർ എന്ന് വിളിക്കപ്പെടുന്നു) മറ്റ് ആളുകൾക്ക് (സെക്കൻഡറി യൂസർ എന്ന് വിളിക്കപ്പെടുന്നു) യുപിഐ പേയ്‌മെന്‍റുകൾ നടത്താൻ സാധിക്കും.

സെക്കൻഡറി യൂസേഴ്സിന് സ്വന്തമായി ബാങ്ക് അക്കൗണ്ട് ഇല്ലെങ്കിലും ഇതിനു കഴിയുമെന്നതാണ് പ്രധാന കാര്യം. നാഷണൽ പേയ്‌മെന്‍റ് കോർപ്പറേഷൻ ഓഫ് ഇന്ത്യ (NPCI) ആണ് യൂണിഫൈഡ് പേയ്‌മെന്‍റ് ഇന്‍റർഫേസ് (UPI) സർക്കിൾ സിസ്റ്റം വികസിപ്പിച്ചെടുത്തത്. ഇതിന്റെ പ്രധാന ലക്ഷ്യം യുപിഐ പേയ്‌മെന്‍റുകൾ കൂടുതൽ വ്യാപകമായി ഉപയോഗിക്കാൻ പ്രേരിപ്പിക്കുക എന്നതാണ്.

 

കൂടാതെ സെക്കൻഡറി യൂസേഴ്സ് പണം ചെലവഴിക്കുന്നത് നിയന്ത്രിക്കാനും നിരീക്ഷിക്കാനും പ്രൈമറി യൂസേഴ്സിന് സാധിക്കും. കുട്ടികൾക്ക് പണം ചെലവഴിക്കാൻ നൽകുന്ന മാതാപിതാക്കൾക്കും സ്വന്തം സ്റ്റാഫുകളുടെ ചെലവുകൾ കൈകാര്യം ചെയ്യുന്ന തൊഴിലുടമകൾക്കും ഇത് ഉപയോഗപ്രദമാണ്. ഇന്ത്യയിൽ ഈ ഫീച്ചർ അവതരിപ്പിക്കുന്ന ആദ്യത്തെ ആപ്പാണ് ഫോൺപേ.

അതേസമയം ഒരു യുപിഐ സർക്കിൾ സൃഷ്ടിച്ചുകഴിഞ്ഞാൽ, പ്രധാന ഫോൺപേ ഉപയോക്താവ് പ്രൈമറി യൂസറാകും. പ്രൈമറി യൂസേഴ്സിന് പിന്നീട് മറ്റ് ആളുകളെ സെക്കൻഡറി യൂസേഴ്സായി സർക്കിളിലേക്ക് ചേർക്കാൻ കഴിയും. ഓരോ സെക്കൻഡറി യൂസർക്കും അവരുടേതായ യുപിഐ ഐഡി ലഭിക്കും. ഇത് ഓൺലൈനായി പേയ്‌മെന്റുകൾ നടത്താനോ ബില്ലുകൾ അടയ്ക്കാനോ ഉപയോഗിക്കാം. ഈ ഇടപാടുകൾക്കുള്ള എല്ലാ പണവും പ്രൈമറി യൂസറുടെ ബാങ്ക് അക്കൗണ്ടിൽ നിന്നായിരിക്കും.

Leave a Reply

Your email address will not be published. Required fields are marked *