Your Image Description Your Image Description

ഇന്ത്യയിൽ നിന്ന് ജിഎൽബി എസ്.യു.വി പിൻവലിച്ച് ജർമ്മൻ വാഹനനിർമാതാക്കളായ മെഴ്‌സിഡീസ് ബെൻസ്. പൂർണമായി നിർമിച്ച യൂണിറ്റുകളായിട്ടായിരുന്നു ഈ 7 സീറ്റർ എസ്‌യുവി ഇന്ത്യയിലേക്ക് ഇറക്കുമതി ചെയ്തിരുന്നത്. 63.80 ലക്ഷം രൂപയായിരുന്നു വാഹനത്തിന്റെ (എക്സ്-ഷോറൂം) വില. മെഴ്‌സിഡീസിന്റെ ഏറ്റവും വില കുറഞ്ഞ 7 സീറ്റർ മോഡലായിരുന്നു ഇത്. ജിഎൽബി 200 പ്രോഗ്രസ്സീവ്, 220ഡി 4മാറ്റിക്, 220ഡി എഎംജി ലൈൻ 4മാറ്റിക് എന്നിങ്ങനെ മൂന്ന് വേരിയന്റുകളിലാണ് വാഹനം ലഭ്യമായിരുന്നത്.

7 സ്പീഡ് ഡ്യുവൽ ക്ലച്ച് ഓട്ടോമാറ്റിക് ഗിയർബോക്‌സുള്ള 1.3 ലിറ്റർ ടർബോ പെട്രോൾ എഞ്ചിനും 8 സ്പീഡ് ഓട്ടോമാറ്റിക് ഗിയർബോക്സും ഓൾ-വീൽ ഡ്രൈവ് സംവിധാനവുമുള്ള 2.0 ലിറ്റർ ഡീസൽ എഞ്ചിനുമാണ് ജിഎൽബിക്ക് കരുത്ത് നൽകിയിരുന്നത്. ജിഎൽബിയുടെ ഫേസ്‌ലിഫ്റ്റ് മോഡൽ 2023 മാർച്ചിലാണ് ആഗോളതലത്തിൽ അരങ്ങേറ്റം കുറിച്ചത്.

ഏറ്റവും പുതിയ MBUX ഇൻഫോടെയ്ൻമെന്റ് സിസ്റ്റം ഉൾപ്പെടെയുള്ള പുതിയ ഫീച്ചറുകളും ചെറിയ എക്സ്റ്റീരിയർ മാറ്റങ്ങളുമാണ് പുതുക്കിയ പതിപ്പിൽ വരുന്നത്. കൂടാതെ പുതിയ പതിപ്പിൽ മൈൽഡ്-ഹൈബ്രിഡ് പെട്രോൾ, ഡീസൽ എഞ്ചിനുകളാണ് ഉള്ളത്. പുതിയ ജിഎൽബി ഇന്ത്യയിൽ അവതരിപ്പിക്കുമെന്ന് മെഴ്‌സിഡീസ് അറിയിച്ചിട്ടുണ്ട്. എന്നാൽ ഇത് എപ്പോഴാണെന്ന് വെളിപ്പെടുത്തിയിട്ടില്ല.

Leave a Reply

Your email address will not be published. Required fields are marked *