Your Image Description Your Image Description

ബിസിസിഐയുടെ പുതിയ വാർഷിക കരാറിലേക്ക് ശ്രേയസ് അയ്യർ മടങ്ങിയെത്തുമെന്ന് റിപ്പോർട്ട്. ട്വന്റി 20 ക്രിക്കറ്റിൽ നിന്ന് വിരമിച്ചെങ്കിലും വിരാട് കോഹ്‌ലിയും ഏകദിന-ടെസ്റ്റ് നായകൻ രോഹിത് ശർമയും എപ്ലസ് കാറ്റഗറിയിൽ തുടരുമെന്നും ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. വാർഷിക കരാർ സംബന്ധിച്ച് ബിസിസിഐ ധാരണയിലെത്തിയതായും റിപ്പോർട്ടുണ്ട്.

കഴിഞ്ഞ വാർഷിക കരാറിൽ നിന്ന് ശ്രേയസ് അയ്യർ, ഇഷാൻ കിഷൻ ഉൾപ്പെടെയുള്ള താരങ്ങളെ ഒഴിവാക്കിയത് വലിയ ചർച്ചകൾക്ക് വഴിയൊരുക്കിയിരുന്നു. ആഭ്യന്തര ക്രിക്കറ്റ് കളിക്കാൻ വിമുഖത കാണിച്ചതാണ് ഇത്തരമൊരു നടപടിക്ക് കാരണമായത്. എന്നാൽ സമീപകാലത്തായി ഏകദിന ക്രിക്കറ്റിൽ ഇന്ത്യക്കായി മിന്നും പ്രകടനമാണ് ശ്രേയസ് അയ്യർ നടത്തിവരുന്നത്. ഇന്ത്യയുടെ ചാമ്പ്യൻസ് ട്രോഫി കിരീടനേട്ടത്തിലും സുപ്രധാന പങ്കുവഹിച്ചു. ടൂർണമെന്റിൽ അഞ്ച് മത്സരങ്ങളിൽ നിന്നായി 243 റൺസാണ് 30 കാരൻ നേടിയത്. ആഭ്യന്തര ക്രിക്കറ്റിലും മികച്ച പ്രകടനം പുറത്തെടുത്തു. മുംബൈക്കായി കളത്തിലിറങ്ങിയ മധ്യനിര ബാറ്റർ 68.57 ശരാശരിയിൽ 480 റൺസാണ് കഴിഞ്ഞ സീസണിൽ അടിച്ചെടുത്തത്.

Leave a Reply

Your email address will not be published. Required fields are marked *