Your Image Description Your Image Description

ആനകളുടെയും കാട്ടുപന്നികളുടെയും ശല്യം കൊണ്ട് പൊറുതിമുട്ടിയ വാളയാറിൽ ചെന്നായ ശല്യവും തുടങ്ങി. രാത്രി കാലങ്ങളിൽ കാടിറങ്ങുന്ന ചെന്നായ്ക്കൾ കോഴികളെയും ആടുകളെയും കൊന്ന് തിന്നതിന് ശേഷം കാട്ടിലേക്ക് മടങ്ങുകയാണ്. ഉപജീവനമാർഗമായി ആടും കോഴിയും വളർത്തുന്നവർ കടുത്ത ആശങ്കയിലാണ്. കൂട്ടമായി എത്തുന്ന ചെന്നായ്ക്കൾ തീറ്റ കിട്ടാതെ വന്നാൽ ആളുകളെ അക്രമിക്കുമോ എന്ന ഭീതിയും നിലനിൽക്കുന്നുണ്ട്. തമിഴ്നാട്ടിൽ നിന്നും ചെമ്മരിയാട്ടിൻ കൂട്ടങ്ങളുമായി എത്തിയവരും ഭീതിയിലാണ്.

പ്രദേശത്ത് കോഴികളെ കാണാതാവുന്നു എന്ന പരാതി കഴിഞ്ഞ കുറെ നാളുകളായി ഉയർന്നിരുന്നു. പിന്നീട് പലയിടത്തു നിന്നും കോഴികളുടെ അവശിഷ്ടങ്ങൾ കിട്ടി. പക്ഷെ ഇതെല്ലാം ചെന്നായ ആക്രമണമാണെന്ന് തിരിച്ചറിഞ്ഞിരുന്നില്ല. കഴിഞ്ഞ ദിവസം ആടുകൾക്ക് നേരെ ആക്രമണമുണ്ടായപ്പോഴാണ് ഫോറസ്റ്റ് ഉദ്യോഗസ്ഥർ വിഷയം ഗൗരവമായെടുത്ത് പരിശോധന നടത്തിയത്. കാടിറങ്ങി വരുന്ന ചെന്നായ്ക്കളാണ് ആടുകളെയും കോഴികളെയും കൊല്ലുന്നതെന്ന് ഫോറസ്റ്റ് ഉദ്യോഗസ്ഥർ കണ്ടെത്തി.

Leave a Reply

Your email address will not be published. Required fields are marked *