Your Image Description Your Image Description

തിരുവനന്തപുരം: എമ്പുരാനെതിരെ വലിയ പ്രതിഷേധവുമായി ആർ.എസ്.എസും ബി.ജെ.പിയും രംഗത്തെത്തുന്നതിനിടെ വിവാദം വെറും ബിസിനസ് തന്ത്രം മാത്രമാണെന്ന് തുറന്നടിച്ച് തൃശൂർ എം.പിയും ചലച്ചിത്രതാരവുമായ സുരേഷ് ഗോപി.മ്പുരാൻ സിനിമ മുറിക്കാൻ ആരും ആവശ്യപ്പെട്ടിട്ടില്ല. സിനിമയുടെ അണിയറ പ്രവർത്തകർ തന്നെയാണ് ചില രംഗങ്ങളിൽ മാറ്റം വരുത്താമെന്ന് അറിയിച്ചതെന്നും സുരേഷ്​ഗോപി പറ‍ഞ്ഞു.

പ്രധാനവില്ലന്റെ പേര് ബജ്രംഗിയെന്നത് ബൽരാജ് എന്നാക്കി മാറ്റി. ഗുജറാത്ത് കലാപവുമായി ബന്ധപ്പെട്ട ചില രംഗങ്ങളും ഒഴിവാക്കിയവയിൽ ഉൾപ്പെടുന്നുവെന്നാണ് വിവരം. കഴിഞ്ഞ ദിവസം എമ്പുരാൻ വിവാദത്തിൽ സുരേഷ് ഗോപിയോട് പ്രതികരണം ചോദിച്ചുവെങ്കിലും നല്ല കാര്യങ്ങൾ സംസാരിക്കുവെന്നായിരുന്നു ഇതുസംബന്ധിച്ച് സുരേഷ് ഗോപിയുടെ പ്രസ്താവന.

അതേസമയം, എമ്പുരാൻ വിവാദത്തിൽ പരസ്യമായി ഖേദം പ്രകടിപ്പിച്ചിരിക്കുകയാണ് ആന്റണി പെരുമ്പാവൂർ. സ്വന്തം ഇഷ്ട്ടപ്രകാരമാണ് മാറ്റം വരുത്തിയതെന്നും ഭയമല്ല കാരണമെന്നും ആന്റണി പെരുമ്പാവൂർ പറഞ്ഞു. എമ്പുരാന്റെ കഥ പൂർണമായും മോഹൻലാലിന് അറിയാം. എമ്പുരാനിൽ വളരെ ചെറിയ മാറ്റമാണ് വരുത്തിയതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. മുരളി ഗോപിക്ക് വിയോജിപ്പ് ഉണ്ടാകുമെന്ന് കരുതുന്നില്ല. എമ്പുരാന്റെ മൂന്നാം ഭാഗം ഉണ്ടാകുമെന്നും ആന്റണി പെരുമ്പാവൂർ പറഞ്ഞു.

അതേസമയം എമ്പുരാന്റെ റീ എഡിറ്റ് ചെയ്ത പതിപ്പ് ഇന്ന് തിയേറ്ററുകളിൽ എത്തും. ആദ്യ ഭാഗങ്ങളിലെ മൂന്ന് മിനിറ്റ് രംഗം വെട്ടി മാറ്റിയാണ് ചിത്രം പ്രദർശനത്തിനെത്തുന്നത്. ഗർഭിണിയെ ബലാത്സംഗം ചെയ്യുന്ന രംഗവും ചില സ്ഥലത്തിന്റെ പേരും അന്വേഷണ ഏജൻസികളുടെ ബോർഡും വെട്ടി മാറ്റിയതായാണ് വിവരം. വിവാദമായ വില്ലന്റെ ബാബ ബജ്രംഗി എന്ന പേരും മാറ്റി. ആസ്വാദനത്തെ പ്രതികൂലമായി ബാധിക്കില്ലെന്ന വിലയിരുത്തലിലാണ് അണിയറ പ്രവർത്തകർ. റീ എഡിറ്റ് ഒറ്റകെട്ടായി എടുത്ത തീരുമാനമാണെന്ന് മോഹൻലാൽ പറയുമ്പോഴും തിരക്കഥാകൃത്ത് മുരളി ഗോപി അതിനോട് ഐക്യപ്പെട്ടില്ലെന്നാണ് വിവരം

Leave a Reply

Your email address will not be published. Required fields are marked *