Your Image Description Your Image Description

മണ്ണ് കയറ്റിയ ലോറിയുടെ അടി ഭാഗത്ത് രഹസ്യ അറയുണ്ടാക്കി മക്കയിലേക്ക് ആളുകളെ കടത്താൻ ശ്രമിച്ചവരെ പൊലീസ് പിടികൂടി. ഹജ്ജിലെ പ്രധാന ചടങ്ങ് നടക്കുന്ന അറഫ ദിനത്തിലാണ് 99-പേരെ കുത്തി നിറച്ച ലോറിയുമായി മക്കയിലേക്ക് കടക്കാൻ ശ്രമിച്ചത്. വിസിറ്റ് വീസയിൽ എത്തിയവരെയാണ് ഇത്തരത്തിൽ കൊണ്ടുപോയത്.

കൂറ്റൻ ലോറിയുടെ അടിഭാഗത്ത് രഹസ്യ അറകളുണ്ടാക്കി ഒളിപ്പിച്ച് കടത്താൻ ശ്രമിച്ചവരെ പൊലീസ് പിടികൂടി. മറ്റൊരു കേസിൽ മക്കയിലേക്ക് 47 പേരെ അനധികൃതമായി കൊണ്ടുപോകാൻ ശ്രമിച്ച ഇന്തൊനീഷ്യൻ പൗരനെയും പൊലീസ് അറസ്റ്റ് ചെയ്തു.

മരുഭൂമിയിലൂടെ നടന്ന് മക്കയിലെത്താൻ ശ്രമിച്ച 119 പേരും അറസ്റ്റിലായി. ഇവരും സന്ദർശക വീസയിൽ എത്തിയവരാണ്. അറസ്റ്റിലായവരെ എല്ലാം സുരക്ഷാ വകുപ്പുകൾക്ക് കൈമാറി.

 

Leave a Reply

Your email address will not be published. Required fields are marked *