Your Image Description Your Image Description

ബ​ലി​പെ​രു​ന്നാ​ൾ അ​വ​ധി​ക്കാ​ല​ത്തും രാ​ജ്യ​ത്ത് സേ​വ​നം ഉ​റ​പ്പാ​ക്കി ആ​രോ​ഗ്യ​മ​ന്ത്രാ​ല​യം. ഇ​തി​നാ​യി 47 പ്രാ​ഥ​മി​ക ആ​രോ​ഗ്യ കേ​ന്ദ്ര​ങ്ങ​ൾ പ്ര​വ​ർ​ത്തി​ക്കും. ഇ​തി​ൽ ആ​റ് ഗ​വ​ർ​ണ​റേ​റ്റു​ക​ളി​ലാ​യി 24 മ​ണി​ക്കൂ​റും പ്ര​വ​ർ​ത്തി​ക്കു​ന്ന 22 കേ​ന്ദ്ര​ങ്ങ​ളും ഉ​ൾ​പ്പെ​ടു​ന്നു. കു​വൈ​ത്ത് സി​റ്റി​യി​ൽ ആ​റ് കേ​ന്ദ്ര​ങ്ങ​ൾ പ്ര​വ​ർ​ത്തി​ക്കും.

24 മ​ണി​ക്കൂ​റും പ്ര​വ​ർ​ത്തി​ക്കു​ന്ന നാ​ലു കേ​ന്ദ്ര​ങ്ങ​ൾ ഇ​തി​ലു​ണ്ട്. ഫ​ർ​വാ​നി​യ ഗ​വ​ർ​ണ​റേ​റ്റി​ൽ ഒ​മ്പ​ത് കേ​ന്ദ്ര​ങ്ങ​ൾ തു​റ​ന്നു പ്ര​വ​ർ​ത്തി​ക്കും. മു​ബാ​റ​ക് അ​ൽ ക​ബീ​ർ ഗ​വ​ർ​ണ​റേ​റ്റി​ൽ അ​ഞ്ച് കേ​ന്ദ്ര​ങ്ങ​ൾ നി​ശ്ച​യി​ച്ചി​ട്ടു​ണ്ട്. ജ​ഹ്‌​റ ഗ​വ​ർ​ണ​റേ​റ്റി​ൽ ഏ​ഴ് കേ​ന്ദ്ര​ങ്ങ​ൾ പ്ര​വ​ർ​ത്തി​ക്കും. അ​ഞ്ചെ​ണ്ണം 24 മ​ണി​ക്കൂ​റും പ്ര​വ​ർ​ത്തി​ക്കും. സ​തേ​ൺ സു​ലൈ​ബി​യ കേ​ന്ദ്രം രാ​വി​ലെ ഏ​ഴു മു​ത​ൽ അ​ർ​ധ​രാ​ത്രി 12 വ​രെ​യും ക​ബ്ദ് കേ​ന്ദ്രം രാ​വി​ലെ എ​ട്ടു മു​ത​ൽ രാ​ത്രി എ​ട്ടു​വ​രെ​യും പ്ര​വ​ർ​ത്തി​ക്കും.

Leave a Reply

Your email address will not be published. Required fields are marked *