Your Image Description Your Image Description

കായംകുളം: ഉത്സവം കാണാൻ പോയ യുവതിയെ പൊതുജന മധ്യത്തിൽ വസ്ത്രം വലിച്ചു കീറി അപമാനിച്ച കേസിലെ പ്രതി പിടിയില്‍. കായംകുളം പുതുപ്പള്ളി ദേവികുളങ്ങര അമ്പലത്തിലെ ഉത്സവം കാണുന്നതിനായി അമ്മാവനോടും അമ്മൂമ്മയോടും അനുജത്തിയോടുമൊപ്പം പോയ 21 വയസ്സുള്ള യുവതിയുടെ ചുരിദാറിന്റെ ടോപ്പ് ആൾക്കാർ കണ്ടു നിൽക്കേ വലിച്ചു കീറിയ കേസിലാണ് കായംകുളം പുതുപ്പള്ളി വില്ലേജിൽ പുതുപ്പള്ളി വടക്ക് മുറിയിൽ ദേവികുളങ്ങര ക്ഷേത്രത്തിന് പടിഞ്ഞാറ് ഭാഗത്ത് ഷാജി ഭവനത്തിൽ ഷാജി (56) അറസ്റ്റിലായത്.

യുവതിയുടെ അമ്മാവനോടുള്ള വൈരാഗ്യത്തിന്റെ പേരിൽ ഉത്സവം കാണാൻ പോയ ഇവരെ റോഡിൽ തടഞ്ഞു നിർത്തി ആക്രമിക്കുകയും യുവതി ധരിച്ചിരുന്ന ചുരിദാർ ടോപ്പ് നിശേഷം വലിച്ചു കീറുകയുമായിരുന്നു. അവിടെ കൂടിയ ആളുകളാണ് പ്രതിയെ പിടിച്ചു മാറ്റിയത്. കായംകുളം ഡി വൈഎസ്‌പി ബാബുക്കുട്ടന്റെ മേൽനോട്ടത്തിൽ സിഐ അരുൺ ഷാ, എസ്ഐ മാരായ രതീഷ് ബാബു, ആനന്ദ്, ദിലീപ്, എഎസ്ഐ ഹരി, പോലീസുകാരായ ശ്രീനാഥ്, പത്മദേവ് എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.

Leave a Reply

Your email address will not be published. Required fields are marked *