Your Image Description Your Image Description

ഒമാനിൽ മാർച്ച് 31 തിങ്കളാഴ്ചയായിരിക്കും പെരുന്നാൾ എന്ന് ഔഖാഫ്, മതകാര്യ മന്ത്രാലയം അറിയിച്ചു. ഒമാനിൽ പെരുന്നാൾ ആഘോഷത്തിനുള്ള ഒരുക്കങ്ങൾ പുരോഗമിക്കുകയാണ്.

അതേസമയം, രാജ്യത്തിന്‍റെ വിവിധ ഭാഗങ്ങളിലെ മസ്​ജിദുകളിലും ഈദ്​ ഗാഹുകളിലുമായി പെരുന്നാൾ നമസ്കാരത്തിന്​ വിപുലമായ സൗകര്യങ്ങളാണ്​ ഒരുക്കിയിട്ടുള്ളത്​. വിവിധ മലയാളി കൂട്ടായ്മയുടെ ആഭിമുഖ്യത്തിൽ നടക്കുന്ന ഈദുഗാഹുകൾക്ക്​ നാട്ടിൽനിന്നെത്തിയ പണ്ഡിതൻമാരാണ്​ പലയിടത്തും നേതൃത്വം നൽകുന്നത്​.

Leave a Reply

Your email address will not be published. Required fields are marked *