സംസ്ഥാനത്ത് ഉത്സവ സീസണുകളിൽ വിപണിവില നിയന്ത്രിക്കുന്നതിന്റെ ഭാഗമായി ഭക്ഷ്യ-പൊതുവിതരണ വകുപ്പ് സപ്ലൈകോയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന റംസാൻ-വിഷു-ഈസ്റ്റർ ഫെയറുകളുടെ സംസ്ഥാനതല ഉത്ഘാടനം ഭക്ഷ്യ-പൊതുവിതരണ വകുപ്പുമന്ത്രി ജി ആർ അനിൽ തിരുവനന്തപുരത്ത് നിർവ്വഹിച്ചു. ആന്റണി രാജു എം.എൽ.എ. ചടങ്ങിൽ അധ്യക്ഷത വഹിച്ചു.
തിരുവനന്തപുരം കിഴക്കേകോട്ട പീപ്പിൾസ് ബസാർ കേന്ദ്രീകരിച്ചാണ് തിരുവനന്തപുരം ജില്ലിയിലെ റംസാൻ ഫെയർ പ്രവർത്തിക്കുന്നത്. മാർച്ച് 25 മുതൽ 31 വരെ എല്ലാ ജില്ലകളിലും പ്രധാനപ്പെട്ട ഔട്ട്‌ലെറ്റുകൾ കേന്ദ്രമാക്കി ഫെയറുകൾ പ്രവർത്തിക്കും. മലപ്പുറം ജില്ലയിൽ മഞ്ചേരി ഡാലിയ കെപ്രസ് അവന്യൂവിലും കോഴിക്കോട് ജില്ലയിൽ നടുവെട്ടം ക്രോൺ ഓഡിറ്റോറിയത്തിലും സ്‌പെഷ്യൽ റംസാൻ ഫെയറുകൾ ഉണ്ടാകും. സബ്സിഡി-നോൺസബ്സിഡി സാധനങ്ങൾക്കു പുറമെ വിവിധ ബ്രാൻഡുകളിലെ ബിരിയാണി റൈസ്, മസാല ഇനങ്ങൾ, സവാള, പായസക്കൂട്ടുകൾ എന്നിവ പ്രത്യേക വിലക്കിഴിവിൽ ലഭിക്കും.
വിഷു-ഈസ്റ്റർ ഫെയറുകൾ ഏപ്രിൽ 10 മുതൽ 19 വരെ സപ്ലൈകോയുടെ ജില്ലാ – താലൂക്ക് ഔട്ട്‌ലെറ്റുകൾ കേന്ദ്രീകരിച്ച് സംഘടിപ്പിക്കും.