Your Image Description Your Image Description

കുറഞ്ഞ കാലം കൊണ്ട് തന്നെ മലയാളികളുടെ മനസ്സിൽ ചിരകാല പ്രതിഷ്ഠ നേടിയ വ്യക്തിയാണ് ഷാൻ റഹ്മാൻ. സ്വതസിദ്ധമായ ഗാന ശൈലിയും സംഗീതം ചിട്ടപ്പെടുത്തലും ഇതിനൊക്കെ പുറമേ ആധാര സൗന്ദര്യവും കൊണ്ട് മലയാളിക്ക് എക്കാലവും ഗായകരുടെ നിലയിലേക്ക് ഉയരാൻ റഹ്മാനെ എളുപ്പം കഴിഞ്ഞു എന്ന് വേണം പറയാൻ. ചെറിയ പ്രായത്തിൽ പ്രശസ്തിയുടെ പരകോടിയിലെത്താൻ ഇദ്ദേഹത്തിന്
കഴിഞ്ഞു. തുടക്കം മുതൽ തന്നെ പ്രശസ്തിയുടെ ഉന്നതിയിൽ എത്തിയെങ്കിലും വിവാദങ്ങളിൽ ഒന്നും പെടാതെ മുന്നോട്ടു പോയിക്കൊണ്ടിരുന്ന ശാന്ത റഹ്മാനെ തേടി ഇപ്പോൾ ഒരു വൻ വിവാദമാണ് എത്തിയിരിക്കുന്നത്. :സംഗീത സംവിധായകന്‍ ഷാന്‍ റഹ്‍മാന് എതിരെ വ‍ഞ്ചനാ കുറ്റത്തിന് കേസെടുത്ത് കൊച്ചി പൊലീസ്. കൊച്ചിയില്‍ ജനുവരിയില്‍ നടന്ന സംഗീതനിശയുമായി ബന്ധപ്പെട്ട് ഇവന്‍റ് മാനേജ്മെന്‍റ് കമ്പനി ഉടമ നല്‍കിയ പരാതിയിലാണ് കേസ്. മുന്‍കൂര്‍ ജാമ്യം തേടി ജില്ലാ കോടതിയെ സമീപിച്ച ഷാന്‍ റഹ്‍മാനോട് അന്വേഷണ സംഘത്തിന് മുന്നില്‍ ഹാജരാകാന്‍ കോടതി നിര്‍ദേശിച്ചെങ്കിലും ഇതുവരെ ഹാജരായിട്ടില്ല.ഷാന്‍ റഹ്‍മാന്‍റെ നേതൃത്വത്തില്‍ എറ്റേണല്‍ റേ പ്രൊഡക്ഷന്‍സ് എന്ന മ്യൂസിക് ബാന്‍റ് ജനുവരി 23 ന് കൊച്ചിയില്‍ നടത്തിയഉയിരെ എന്ന പേരിലുള്ള സംഗീത നിശയുമായി ബന്ധപ്പെട്ടാണ് സാമ്പത്തിക തര്‍ക്കവും വ‍ഞ്ചനാ കേസും. ഉയിരെ സംഗീത നിശയുടെ സംഘാടനം ഏറ്റെടുത്തത് കൊച്ചിയിലെ ഇവന്‍റ് മാനേജ്മെന്‍റ് കമ്പനിയായ അറോറ ആയിരുന്നു. പരിപാടിയുടെ പ്രൊഡക്ഷന്‍, താമസം, ഭക്ഷണം, യാത്ര പാര്‍ക്കിംഗ് ഗ്രൗണ്ടിന്‍റെ പണം തുടങ്ങി ബൗണ്‍സര്‍മാര്‍ക്കു കൊടുക്കേണ്ട തുക വരെ അറോറ ചെലവിട്ടു. ആകെ 38 ലക്ഷം രൂപ ചെലവായെന്നും അഞ്ച് പൈസപോലും തിരികെ ലഭിച്ചില്ലെന്നുമാണ് അറോറ ഇവന്‍റ് മാനേജ്മെന്‍റ് കമ്പനി ഉടമ നിജു രാജിന്‍റെ പരാതി.പണം ചോദിച്ച് ഷാനിനെ ബന്ധപ്പെട്ടപ്പോള്‍ തന്നെ ഭീഷണിപ്പെടുത്തിയെന്നും കള്ളക്കേസില്‍ കുടുക്കുമെന്ന് ആരോപിച്ചതായും നിജു ആരോപിക്കുന്നു. സഹികെട്ട് പൊലീസിനെ സമീപിക്കുകയായിരുന്നു. എറണാകുളം സൗത്ത് പൊലീസ് വഞ്ചനാ കുറ്റത്തിന് കേസെടുത്തതോടെ ഷാന്‍ മുന്‍കൂര്‍ ജാമ്യാപേക്ഷയുമായി ജില്ലാ കോടതിയെ സമീപിച്ചു. അന്വേഷണ ഉദ്യോഗസ്ഥന് മുന്നില്‍ ഹാജരാകാനാണ് കോടതിയുടെ നിര്‍ദേശം. പരിപാടിയുമായി ബന്ധപ്പെട്ട് നിരോധിത മേഖലയില്‍ ഡ്രോണ്‍ പറത്തിയതിനും റോഡില്‍ ഗതാഗത തടസമുണ്ടാക്കിയതിനും ഷാനിനെതിരെ വേറെയും കേസുകളുണ്ട്. ജോണി ആന്റണി സംവിധാനം ചെയ്ത് 2009ൽ പുറത്തിറങ്ങിയ ഈ പട്ടണത്തിൽ ഭൂതം എന്ന ചലച്ചിത്രമാണ് ഷാൻ റഹ്മാൻ സംഗീത സംവിധാനം ചെയ്ത ആദ്യ ചലച്ചിത്രം. സുഹൃത്തും പിന്നണി ഗായകനുമായ വിനീത് ശ്രീനിവാസനോടൊപ്പം 2008ൽ ഷാൻ ചെയ്ത സംഗീത ആൽബത്തിനുശേഷമാണ് ഈ പട്ടണത്തിൽ ഭൂതത്തിൽ സംഗീത സംവിധായകനാകാനുള്ള അവസരം ലഭിച്ചത്. 2010ൽ വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത മലർവാടി ആർട്സ് ക്ലബ്ബിലെ ഗാനങ്ങൾക്കും സംഗീതം നൽ‌കിവിനീത് ശ്രീനിവാസൻ തന്നെ സംവിധാനം ചെയ്ത് 2012ൽ തട്ടത്തിൻ മറയത്താണ് സംഗീതം നൽകിയ മൂന്നാമത്തെ ചലച്ചിത്രം. തട്ടത്തിൻ മറയത്തിലെ ഗാനങ്ങൾ വളരെ വേഗം പ്രശസ്തമാവുകയുണ്ടായി. ഈ ചലച്ചിത്രത്തിലെ മുത്തുച്ചിപ്പി പോലൊരു എന്ന ഗാനം തന്റെ ഇഷ്ടഗാനങ്ങളിലൊന്നാണെന്ന് സംഗീത സംവധായകൻ എം. ജയചന്ദ്രൻ പറയുകയുണ്ടായി. 2014ൽ തട്ടത്തിൻ മറയത്തിന്റെ തെലുഗു റീമേക്കായ സാഹേബ സുബ്രഹ്മണ്യം എന്ന ചലച്ചിത്രത്തിലെ ഗാനങ്ങൾക്കും സംഗീതം നൽകി. ഷാൻ ഇത്തരക്കാരനായിരുന്നു ഇയാളെ കണ്ടാൽ ഇങ്ങനെയൊന്നും പറയില്ലല്ലോ അയ്യോ എത്ര ആരാധിച്ചതാ? ഇങ്ങനെ കള്ളവും ചതിയും ഉള്ള ആളാണെന്ന് അറിഞ്ഞിരുന്നില്ല ആരുടെയും മുഖസൗന്ദര്യം കണ്ട് വിലയിരുത്താൻ പാടില്ല എന്നിങ്ങനെയുള്ള നൂറുകണക്കിന് കമന്റുകളാണ് ഷാനിനെ പറ്റിയുള്ള വിവാദ വാർത്തയ്ക്ക് താഴെ വന്ന് നിറയുന്നത്. കൂടുതൽ വിവരങ്ങൾ ഇനി കേസ് അന്വേഷണം മുന്നോട്ടു പോയാൽ മാത്രമേ അറിയാൻ കഴിയൂ

Leave a Reply

Your email address will not be published. Required fields are marked *