Your Image Description Your Image Description

തിരുവനന്തപുരം: ആശ വർക്കേഴ്സിന്റെ പ്രശ്‌നപരിഹാരത്തിന് കണ്‍സോര്‍ഷ്യം രൂപവത്കരിക്കാന്‍ താൽപ്പര്യം പ്രകടിപ്പിച്ച് കേന്ദ്രമന്ത്രി സുരേഷ് ഗോപി. ആദ്യ ഘട്ടത്തില്‍ ഒരുകോടി രൂപ താന്‍ സംഭാവന നല്‍കുമെന്നും ബാക്കി സമൂഹത്തില്‍ നിന്നും സ്വരൂപിക്കുമെന്നും സുരേഷ് ഗോപി കൂട്ടിച്ചേർത്തു. തിരുവനന്തപുരത്ത് എത്തിയാലുടന്‍ ആശ വർക്കേഴ്സിന്റെ സമരപ്പന്തലില്‍ എത്തി അവരുമായി കൂടിക്കാഴ്ച നടത്തുമെന്നും മുടിമുറി സമരത്തെപ്പറ്റിയുള്‍പ്പെടെ ചര്‍ച്ച ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു.

ആശ വർക്കേഴ്സ് കോവിഡ് കാലത്ത് മരണത്തെ മുഖാമുഖം നേരിട്ടാണ് സമൂഹത്തിനുവേണ്ടി പ്രവര്‍ത്തിച്ചത്. അവര്‍ക്കുവേണ്ടി നമുക്ക് ചെയ്യാന്‍ സാധിക്കുന്നത് ചെയ്യണം. ആശമാരുടെ മാസവരുമാനത്തിനോടൊപ്പം നല്ലൊരു വിഹിതം കണ്‍സോര്‍ഷ്യത്തിലൂടെ നല്‍കാന്‍ കഴിയും. ആദ്യഘട്ടത്തില്‍ ഒരുകോടി രൂപ നല്‍കാന്‍ താന്‍ തയ്യാറാണ്. ബാക്കി സമൂഹത്തില്‍നിന്നും സ്വരൂപിക്കാം. 25 കോടിയുടെ കണ്‍സോര്‍ഷ്യം രൂപീകരിക്കാനാകും‘, കേന്ദ്രമന്ത്രി പറഞ്ഞു

Leave a Reply

Your email address will not be published. Required fields are marked *