Your Image Description Your Image Description

വെറുതെ ഇരിക്കുമ്പോഴും, ആൾക്കൂട്ടത്തിനിടയിൽ പെട്ടുപ്പോകുമ്പോഴും, എന്തിന് ഒരു ഫാമിലി ഫങ്ങ്ഷൻ നടക്കുമ്പോൾ വരെ പലരും സമയം ചിലവഴിക്കുന്നത് മൊബൈൽ ഫോണിൽ നോക്കി ഇരുന്നാണല്ലെ. സമീപകാല സാമ്പത്തിക മാന്ദ്യത്തിന് വിമർശകർ സർക്കാരിനെ കുറ്റപ്പെടുത്തുമ്പോഴും, ഉപഭോക്തൃ ചെലവ് ദുർബലമായതിനാൽ ഇന്ത്യയുടെ വളർച്ച നാല് വർഷത്തെ ഏറ്റവും താഴ്ന്ന നിലയിലെത്തുമ്പോഴും, സ്മാർട്ട്‌ഫോൺ ഉപയോക്താക്കളുടെ നിരക്ക് മാത്രം കുറയുന്നില്ലെന്നതാണ് സത്യം. പലരും ഇതിലൂടെ സമയം പാഴാക്കുമ്പോൾ അത് മറ്റ് പലർക്കും നേട്ടങ്ങളാണുണ്ടാക്കുന്നത്.

ലോകത്തെ ഏറ്റവും ജനസംഖ്യയുള്ള രാജ്യമായ ഇന്ത്യയിൽ, 120 കോടിയിലേറെ സ്മാർട്ട്‌ഫോൺ ഉപയോക്താക്കളും 950 ദശലക്ഷം ഇൻറർനെറ്റ് ഉപയോക്താക്കളുമുണ്ട് എന്നാണ് കണക്ക്. രാജ്യത്ത് ഒരു ജി.ബി ഇൻറർനെറ്റിന് പരമാവധി 10 രൂപയാണ് സേവനദാതാക്കൾ ഈടാക്കുന്നത്. സമീപകാലത്ത് കുറഞ്ഞ വിലയിലുള്ള സ്മാർട്ട് ഫോണുകൾ കൂടി അവതരിപ്പിച്ചതോടെ ഇൻറർനെറ്റ് ഉപയോക്താക്കളുടെ എണ്ണം കുത്തനെ കൂടി.

2024ൽ ഇന്ത്യക്കാർ അവരുടെ ഫോണുകളിൽ ചെലവഴിച്ചത് 1.1 ലക്ഷം കോടി മണിക്കൂറാണെന്ന് ഇ.വൈയുടെ പഠന റിപ്പോർട്ടിൽ പറയുന്നു. അതായത് ശരാശരി, അവർ ദിവസവും അഞ്ച് മണിക്കൂർ മൊബൈൽ സ്‌ക്രീനിൽ ചെലവഴിക്കുന്നു, അതിൽ ഏകദേശം 70% സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകൾ, ഗെയിമിംഗ്, വീഡിയോകൾ എന്നിവയ്ക്കായി നീക്കിവച്ചിട്ടുണ്ടെന്നാണ് പ്രസിദ്ധീകരിച്ച വാർഷിക വിനോദ റിപ്പോർട്ടിൽ ഇ.വൈ പറഞ്ഞത്.

2024-ൽ രാജ്യത്തെ ഡിജിറ്റൽ മാധ്യമങ്ങളുടെ മൂല്യം 2.5 ലക്ഷം കോടി രൂപയായി കണക്കാക്കുന്നതായി റിപ്പോർട്ടിൽ പറയുന്നു. ദിവസേനയുള്ള മൊബൈൽ സ്ക്രീൻ ടൈമിന്റെ കാര്യത്തിൽ ബ്രസീലിനും ഇന്തോനേഷ്യക്കും പിന്നിൽ മൂന്നാം സ്ഥാനത്താണ് ഇന്ത്യ.

Leave a Reply

Your email address will not be published. Required fields are marked *