Your Image Description Your Image Description

ഗ്ലോസ്റ്റർ എസ്‌യുവിക്ക് ഒരു പ്രധാന അപ്‌ഡേറ്റ് നൽകാൻ ജെഎസ്‍ഡബ്ല്യു എംജി മോട്ടോർ ഇന്ത്യ ഒരുങ്ങുന്നു. അപ്‌ഡേറ്റ് ചെയ്ത ഗ്ലോസ്റ്ററിന്റെ കൂടുതൽ പ്രീമിയം വേരിയന്റായ എംജി മജസ്റ്ററും കാർ നിർമ്മാതാക്കൾ അവതരിപ്പിക്കും. ടൊയോട്ട ഫോർച്യൂണറിന്റെ പുതിയ, നേരിട്ടുള്ള എതിരാളിയായി ഇത് സ്ഥാനം പിടിക്കുമെന്നാണ് റിപ്പോർട്ടുകൾ.

മാക്‌സസ് D90 എസ്‌യുവിയിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടാണ് മജസ്റ്ററിന്റെ രൂപകൽപ്പനയും സ്റ്റൈലിംഗും. സ്പ്ലിറ്റ് ഹെഡ്‌ലാമ്പ് സജ്ജീകരണത്താൽ തിരശ്ചീന സ്ലാറ്റുകളുള്ള ഒരു വലിയ, കറുത്ത ഗ്രിൽ, അൽപ്പം വലിയ എംജി ലോഗോ, ഹെഡ്‌ലാമ്പ് ക്ലസ്റ്ററുകൾക്ക് താഴെ ലംബമായി സ്ഥാപിച്ചിരിക്കുന്ന സ്ലിം എൽഇഡി ഡിആർഎൽ, മുൻവശത്ത് നീളത്തിൽ കറുത്ത ക്ലാഡിംഗ്, ഒരു സിൽവർ ബാഷ് പ്ലേറ്റ് എന്നിവ ഇതിൽ ഉൾപ്പെടുന്നു.

ഗ്ലോസ്റ്ററിന്റെ ഉയർന്ന വകഭേദങ്ങൾക്ക് കരുത്ത് പകരുന്ന അതേ 2.0L, 4-സിലിണ്ടർ ട്വിൻ-ടർബോ ഡീസൽ എഞ്ചിൻ തന്നെയായിരിക്കും പുതിയ എൺജി മജസ്റ്റർ എസ്‌യുവിയിലും ഉപയോഗിക്കുക. 8-സ്പീഡ് ഓട്ടോമാറ്റിക് ഗിയർബോക്‌സുള്ള ഈ മോട്ടോർ 216bhp കരുത്തും 479Nm ടോർക്കും ഉത്പാദിപ്പിക്കുമെന്ന് കമ്പനി അവകാശപ്പെടുന്നു. ഓപ്ഷണൽ 4X4 ഡ്രൈവ്‌ട്രെയിൻ സിസ്റ്റവുമായാണ് ഈ എസ്‌യുവി വരുന്നത്.

Leave a Reply

Your email address will not be published. Required fields are marked *