Your Image Description Your Image Description

പാലക്കാട് കോൺഗ്രസിൽ പൊട്ടിത്തെറി. ഡിസിസി നേതൃത്വത്തിനെതിരെ രൂക്ഷ വിമർശനവുമായി കോട്ടായി മണ്ഡലം കോൺഗ്രസ് കമ്മിറ്റി രംഗത്ത് വന്നു . ഗ്രൂപ്പിസം മാത്രമാണ് പാലക്കാട് കോൺഗ്രസിൽ നടക്കുന്നതെന്ന് കോട്ടായി മണ്ഡലം പ്രസിഡണ്ട് മോഹൻകുമാർ പറഞ്ഞു.

കോൺഗ്രസിനെ ശക്തിപ്പെടുത്താനുള്ള പ്രവർത്തനം നടക്കുന്നില്ല. ഗ്രൂപ്പ് നേതാക്കളുടെ താല്പര്യം മാത്രമാണ് സംരക്ഷിക്കുന്നത്. നട്ടെല്ലില്ലാത്ത നേതൃത്വം ആണ് പാലക്കാട്ടേത്. പാർട്ടി വിരുദ്ധ പ്രവർത്തനം നടത്തുന്നവർക്കെതിരെ കോൺഗ്രസ് നേതൃത്വം നടപടി എടുക്കുന്നില്ല.

കോട്ടായി പഞ്ചായത്തിലെ 2 മെമ്പർമാർക്കെതിരെ നടപടി എടുക്കണം. പാലക്കാട് ജില്ലാ കോൺഗ്രസ് കമ്മിറ്റി യോഗത്തിലും വിഷയം ചർച്ച ചെയ്തിട്ടും നടപടിയെടുത്തില്ല. ഡിസിസി പ്രസിഡൻറ് എ തങ്കപ്പനും മുതിർന്ന നേതാക്കളും വിഷയത്തിൽ ഇടപെട്ടില്ല.

നേതൃത്വത്തിന്റെ വഞ്ചനാപരമായ നിലപാടിലും ഗ്രൂപ്പുകളിയിലും മനംമടുത്ത്‌ 14 പേർ രാജിവച്ചു. യൂത്ത് കോൺഗ്രസ്, മഹിള കോൺഗ്രസ്, ദളിത് കോൺഗ്രസ് , സേവാദൾ ജില്ലാ ഭാരവാഹികളും തരൂർ ബ്ലോക്ക്‌ കോൺഗ്രസ് ഭാരവാഹികളും രാജിവച്ചു. ഡിസിസി പ്രസിഡന്റ്‌ എ തങ്കപ്പന്‌ രാജിക്കത്ത്‌ നൽകി. ഇനിയും നിരവധി പ്രവർത്തകർ രാജിവെക്കുമെന്ന് മോഹൻകുമാർ പറഞ്ഞു.

രാജിവച്ചവർ സിപിഎമ്മുമായി സഹകരിച്ചു പ്രവർത്തിക്കുമെന്നാണറിയുന്നത് , സിപിഎം നേതാക്കളുമായി ആശയ വിനിമയം നടത്തുന്നു . പാലക്കാട് ഉപ തെരഞ്ഞെടുപ്പ് കഴിഞ്ഞപ്പോഴാണ് പരസ്യമായി തർക്കമുണ്ടായത് .

തെരെഞ്ഞെടുപ്പിൽ പോലും പല കോൺഗ്രസ്സുകാരും ബിജെപിയ്ക്ക് വേണ്ടി പ്രവർത്തിച്ചുവെന്നാരോപണമുണ്ടായി . രഹസ്യമായി ബിജെപിയ്ക്ക് വോട്ട് മരിച്ചു കൊടുത്തുവെന്നാണ് ആരോപണമുയർന്നത് .

കെ പി സി സി യ്ക്കും പരാതി നേരത്തെ നൽകിയിരുന്നു , പക്ഷെ ആരും അവരുടെ പരാതി കേൾക്കാനോ പരിഹരിക്കാനോ ശ്രമിച്ചില്ല . ഇനിയും കൂടുതൽ പ്രവർത്തകരും ഭാരവാഹികളും രാജിവയ്ക്കുമെന്നാണറിയുന്നത് .

നേരത്തെ തന്നെ പലരും പാർട്ടി വിട്ടിരുന്നു , ഉമ്മൻ ചാണ്ടി പോയ ശേഷം പ്രവർത്തകരെ കേൾക്കാൻ ആരുമില്ലെന്നാണ് പ്രവർത്തകർ പറയുന്നത് . ഉമ്മൻ ചാണ്ടി പോയതോടെ കോൺഗ്രസ് ഇല്ലാതായി. അദ്ദേഹത്തിന്റെ പേരിൽ നടത്തുന്നത് നാടകങ്ങളാണെന്നാണ് പറയുന്നത് .

കഴിഞ്ഞ ഉപതെരഞ്ഞെടുപ്പിന് മുൻപ് തന്നെ പാർട്ടിയിൽ പടലപ്പിണക്കങ്ങളും ആരോപണങ്ങളും ഉയർന്നിരുന്നു .

Leave a Reply

Your email address will not be published. Required fields are marked *