Your Image Description Your Image Description

ബിജെപി നേതാവ് വി വി രാജേഷിനെതിരെ നഗരത്തിൽ പോസ്റ്റർ പതിച്ചു . സംസ്ഥാന കമ്മിറ്റി ഓഫീസിനു മുന്നിലും വീടിനു മുന്നിലുമാണ് പോസ്റ്റർ പതിച്ചിരിക്കുന്നത്. രാജീവ് ചന്ദ്രശേഖറിന്റെ തെരഞ്ഞെടുപ്പ് തോൽവിക്ക് ഉത്തരവാദി രാജേഷ് എന്നാണ് പോസ്റ്ററിൽ കൊടുത്തിരിക്കുന്നത്.

വി വി രാജേഷിന്റെ അനധികൃത സ്വത്ത് സമ്പാദനത്തെക്കുറിച്ച് അന്വേഷിക്കുക, വി വി രാജേഷിനെ പുറത്താക്കുക, ഇഡി റബ്ബർ സ്റ്റാമ്പ് അല്ലെങ്കിൽ വി വി രാജേഷിനെതിരെ അന്വേഷണം നടത്തുക എന്നിങ്ങനെയാണ് പോസ്റ്ററുകളിൽ കാണുന്നത് .

ബിജെപി പ്രതികരണവേദിയുടെ പേരിലാണ് പോസ്റ്റർ പ്രത്യക്ഷപ്പെട്ടത്. തിരുവനന്തപുരം പാർലമെന്റ് തിരഞ്ഞെടുപ്പിൽ കോൺഗ്രസിൽ നിന്ന് പണം പറ്റി ബിജെപി സ്ഥാനാർത്ഥിയെ പരാജയപ്പെടുത്തിയ വി വി രാജേഷിനെ പാർട്ടിയിൽ നിന്ന് പുറത്താക്കുക. തെരഞ്ഞെടുപ്പിൽ സാമ്പത്തിക തട്ടിപ്പ് നടത്തിയ വി വി രാജേഷിനെതിരെ പാർട്ടി നടപടിയെടുക്കുകയെന്നും പോസ്റ്ററിലുണ്ട് .

കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പ് കഴിഞ്ഞപ്പോൾ തന്നെ ഈ ഒരാരോപണം പുറത്തുവന്നിരുന്നു. ബിജെപി മുൻ ജില്ലാ അധ്യക്ഷനും വക്താവുമായിരുന്ന രാജേഷ് പാർട്ടിയിൽ കെ. സുരേന്ദ്രന്റെ വിശ്വസ്തനാണ്. തിരുവനന്തപുരം നഗരസഭയിലെ കൗൺസിലറാണ്.

രാജീവ് ചന്ദ്രശേഖർ‌ സംസ്ഥാന അധ്യക്ഷപദം ഏറ്റെടുത്തതിനു പിന്നാലെയാണ് രാജേഷിനെതിരെ പോസ്റ്ററുകൾ പ്രത്യക്ഷപ്പെട്ടതന്നതാണ് ശ്രദ്ധേയം. കുമ്മനം രാജശേഖരൻ ബിജെപി അധ്യക്ഷനായിരുന്ന സമയത്ത് മെഡിക്കൽ കോളജ് കോഴ വിവദാത്തിൽ രാജേഷിനെതിരെ പാർട്ടി നടപടി സ്വീകരിച്ചിരുന്നു.

വർക്കലയിൽ റിസോർട്ട് മാഫിയയും ആയിട്ടുള്ള ബന്ധം അന്വഷിക്കണം. വർക്കലയിൽ പാർട്ടിക്ക് വൻ മുന്നേറ്റം ഉണ്ടാക്കിയ കഴിവുള്ള പ്രവർത്തകരെ മാറ്റി നിർത്തിയതിനെ കുറിച്ചും പുതിയ സംസ്ഥാന നേതൃത്വം അന്വഷിക്കണം

ഇതിൽ ഈ ഡി അന്വേഷിക്കണമെന്ന് പറയുന്നത് മനപ്പൂർവം തന്നെയാണ്. കാരണം വിധി എന്താകുമെന്ന് നമുക്ക് അറിയാമല്ലോ , വിധി സമ്പാദിക്കാൻ വേണ്ടിയും കുറച്ചു ഇമേജ് വർദ്ധിപ്പിക്കാൻ വേണ്ടിയും ആണ് ഇപ്പോൾ ഈ കാണിക്കുന്ന കോലാഹലമെന്നാണ് നിരീക്ഷകർ പറയുന്നത് .

കേരളത്തിലെ എല്ലാ ബി ജെ പി നേതാക്കളും പെട്ടെന്ന് സമ്പന്നരായവരാണ്. അവരുടെയെല്ലാം സ്വത്ത് സമ്പാദനത്തെക്കുറിച്ചാന്വഷിക്കണം . പൊതുജനം ബിജെപിയെ ശത്രുപക്ഷത്താണ് നിർത്തിയിരിക്കുന്നത്. എന്തെല്ലാം കളി കളിച്ചാലും ബിജെപിയെ കേരള ജനത ജയിപ്പിക്കില്ല. കാരണം ബിജെപിയുടെ വർഗീയതയും ജനങ്ങളെ തമ്മിൽ തല്ലിപ്പിക്കുന്ന നിലപാടുമാണ് അവരെ ജനം തള്ളിക്കളഞ്ഞത് .

രാജേഷിന്റെ സ്വത്തിനെക്കുറിച്ചു നേരത്തെയും ആക്ഷേപങ്ങളുണ്ടായിട്ടുണ്ട് , കോടികൾ അനധികൃതമായി സമ്പാദിച്ചുവെന്നാണ് ആരോപണമുയർന്നത് .

Leave a Reply

Your email address will not be published. Required fields are marked *