Your Image Description Your Image Description

പു​ര​യി​ട​ത്തി​ലെ ജോ​ലി​ക്കി​ടെ സൂ​ര്യാ​ഘാ​ത​മേ​റ്റ് വ​യോ​ധി​ക​ൻ മ​രി​ച്ചു. വേ​ളൂ​ർ മാ​ണി​ക്കു​ന്നം പ​ടി​ഞ്ഞാ​റേ മേ​ച്ചേ​രി അ​ര​വി​ന്ദാ​ക്ഷ​നാ​ണ്​ (77) മ​രി​ച്ച​ത്. ഞാ​യ​റാ​ഴ്ച​യാ​ണ്​ സം​ഭ​വം.

ഭ​ക്ഷ​ണം ക​ഴി​ക്കാ​ൻ വി​ളി​ക്കാ​ൻ സ​ഹോ​ദ​രി ചെ​ന്ന​പ്പോ​ഴാ​ണ്​ നി​ല​ത്ത് വീ​ണു​കി​ട​ക്കു​ന്ന നി​ല​യി​ൽ ക​ണ്ട​ത്. കാ​ലി​ലും കൈ​യി​ലും പു​റ​ത്തും പൊ​ള്ള​ലേ​റ്റ പാ​ടു​ണ്ട്.

ഉ​ട​ൻ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ചെ​ങ്കി​ലും ര​ക്ഷി​ക്കാ​നാ​യി​ല്ല. ഭാ​ര്യ: പ്ര​സ​ന്ന​കു​മാ​രി. മ​ക്ക​ളി​ല്ല. സം​സ്‌​കാ​രം തി​ങ്ക​ളാ​ഴ്ച മൂ​ന്നി​ന് വീ​ട്ടു​വ​ള​പ്പി​ൽ.

Leave a Reply

Your email address will not be published. Required fields are marked *