Your Image Description Your Image Description

ഒരു മാസമായി സെക്രട്ടേറിയറ്റ് പടിക്കൽ രാപകൽ സമരം നടത്തുന്ന ആശാ വർക്കർമാരുടെ ന്യായമായ ആവശ്യങ്ങൾ അംഗീകരിച്ച് സമരം ഒത്തുതീർപ്പാക്കാൻ സംസ്ഥാന സർക്കാർ തയ്യാറാവണമെന്ന് എം.കെ. രാഘവൻ എംപി ലഹരി മാഫിയകളുടെ കരാളഹസ്തങ്ങളിൽനിന്ന് യുവതലമുറയെ രക്ഷപ്പെടുത്താൻ ഇനിയെങ്കിലും സംസ്ഥാനത്ത് നടപടിയുണ്ടാവണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

താമരശ്ശേരി ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി സംഘടിപ്പിച്ച പ്രതിഷേധ ധർണ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് പി. ഗിരീഷ് കുമാർ അധ്യക്ഷനായി. കെപിസിസി മെമ്പർമാരായ എ. അരവിന്ദൻ, പി.സി. ഹബീബ് തമ്പി, സി.ടി. ഭരതൻ, എം.സി. നാസിമുദ്ദീൻ, പി.കെ. ഗംഗാധരൻ, പ്രേംജി ജയിംസ്, ഒ.എം. ശ്രീനിവാസൻ, നവാസ് ഈർപ്പോണ, ജോസഫ് മാത്യു തുടങ്ങിയവർ സംസാരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *