Your Image Description Your Image Description

പാറശാല: 3 ടൺ കമ്പി മോഷ്ടിച്ച് ലോറിയിൽ കടത്തിയ മൂന്ന് പ്രതികളെ പൊലീസ് പിന്തുടർന്ന് പിടികൂടി.തിരുനെൽവേലി നരിസങ്കല്ലൂർ കരിങ്കാട് നടുത്തരിവിൽ പാൽദുരൈ (25), ബലരാമപുരം തലയിൽ കരിമ്പിലവിള പുത്തൻവീട്ടിൽ അച്ചു (21), നെയ്യാറ്റിൻകര തലയൽ അതിയന്നൂർ ആറാലുംമൂട് ജയലക്ഷ്മി നിവാസിൽ നന്ദകുമാർ (28) എന്നിവരാണ് പിടിയിലായത്.

പരശുവയ്ക്കലിന് സമീപം റെയിൽവേട്രാക്കിന് സമീപത്തെ നിർമ്മാണത്തിന് മുറിച്ച് സൂക്ഷിച്ചിരുന്ന കമ്പികളും ഷീറ്റുകളും ഉൾപ്പെടെ മൂന്ന് ലക്ഷത്തിൽപ്പരം രൂപ വിലവരുന്ന സാധനങ്ങളാണ് ബാലരാമപുരത്തെ ആക്രിക്കടയിൽ എത്തിച്ച് വിറ്റുകാശാക്കിയത്.

Leave a Reply

Your email address will not be published. Required fields are marked *