Your Image Description Your Image Description

യുഎഇയിൽ സിവിൽ, ക്രിമിനൽ കേസുകളിൽപ്പെട്ടവരുടെ മക്കൾക്കോ രക്തബന്ധത്തിൽപ്പെട്ടവർക്കോ രാജ്യത്തേക്ക് ജോലി ആവശ്യാർഥമോ സന്ദർശനങ്ങൾക്കായോ വരുന്നതിൽ യാതൊരു നിയമതടസ്സങ്ങളും ഉണ്ടാവില്ല.

നിയമക്കുരുക്കിൽപ്പെട്ട് സ്വദേശങ്ങളിലേക്ക് കടന്നുകളഞ്ഞവരുടെയോ യുഎഇയിൽ ജയിലിൽ കഴിയുന്നവരുടെയോ മക്കൾക്കോ അടുത്ത ബന്ധുക്കൾക്കോ ഇത്തരത്തിൽ വരാൻ തടസ്സമുണ്ടെന്നത് പ്രചരിപ്പിക്കുന്നതിൽ യാഥാർഥ്യമില്ല. ഇത്തരം കേസുകൾ സാധാരണഗതിയിൽ മറ്റൊരാളിലേക്ക് ചുമത്തപ്പെടില്ല. മക്കളോ അടുത്ത ബന്ധുക്കളോ ഇത്തരം ബാധ്യതകളിന്മേൽ പ്രത്യേകം ജാമ്യം നിൽക്കാത്തപക്ഷം കേസുകൾ കൈമാറ്റം ചെയ്യപ്പെടുമോ എന്ന ഭയം വേണ്ട.

 

Leave a Reply

Your email address will not be published. Required fields are marked *