Your Image Description Your Image Description

ഖോർഫക്കാനിലെ അൽ ഹറായ് നെയ്ബർഹുഡിൽ ബുറൈദ ബിൻ അൽ ഹുസൈബ് അൽ അസലി മോസ്ക് തുറന്നു. ഷാർജ ഇസ്‌ലാമിക് അഫയേഴ്സ് വകുപ്പാണ് പരമ്പരാഗത ശൈലിയിൽ നിർമിച്ച മനോഹരമായ മസ്ജിദ് തുറന്നത്. ഒരേസമയം 700 പേരെ ഉൾകൊള്ളാനാവും.

റംസാനിൽ സാമൂഹികപിന്തുണ വർധിപ്പിക്കാനുള്ള വകുപ്പിന്റെ ശ്രമങ്ങളുടെ ഭാഗമായാണ് വിവിധയിടങ്ങളിൽ പുതിയ മസ്ജിദുകൾ തുറക്കുന്നത്. പ്രാർഥനാസൗകര്യങ്ങൾ നൽകുക, സാമൂഹിക ഐക്യം ശക്തിപ്പെടുത്തുക, ഇസ്‌ലാമികമൂല്യങ്ങൾ പ്രോത്സാഹിപ്പിക്കുക എന്നിവയാണ് വകുപ്പ് ലക്ഷ്യമിടുന്നത്.

Leave a Reply

Your email address will not be published. Required fields are marked *