Your Image Description Your Image Description

ടിഎം ഇന്റർചേഞ്ച് ഫീസ് വർദ്ധിപ്പിക്കാൻ റിസർവ് ബാങ്ക് ഓഫ് ഇന്ത്യ (ആർബിഐ) അംഗീകാരം നൽകി. സാമ്പത്തിക ഇടപാടുകൾക്ക് 2 രൂപയും സാമ്പത്തികേതര ഇടപാടുകൾക്ക് 1 രൂപയുമാണ് വർധിപ്പിച്ചത്. ആർബിഐയുടെ ഈ തീരുമാനം 2024 മെയ് 1 മുതൽ പ്രാബല്യത്തിൽ വരും. ഈ മാറ്റം എടിഎം മെഷീനുകൾ കുറവുള്ള ചെറിയ ബാങ്കുകൾക്ക് കൂടുതൽ സാമ്പത്തിക ഭാരം ഉണ്ടാക്കും.

ഇന്റർചേഞ്ച് ഫീസ് വർധിപ്പിച്ചത് ബാങ്കുകൾക്ക് അധിക സാമ്പത്തിക ഭാരം നൽകുമെങ്കിലും, ഇത് ഉപഭോക്താക്കളെ എങ്ങനെ ബാധിക്കുമെന്ന് വ്യക്തമല്ല. കഴിഞ്ഞ 10 വർഷത്തിനിടെ ഇന്റർചേഞ്ച് ഫീസ് പരിഷ്കരിച്ചപ്പോഴെല്ലാം, ബാങ്കുകൾ ഈ അധിക ഭാരം ഉപഭോക്താക്കളിലേക്ക് കൈമാറിയിരുന്നു. അതുകൊണ്ട് തന്നെ ബാങ്കുകൾ ഉപഭോക്താക്കൾക്കുള്ള ഫീസ് വർധിപ്പിക്കാൻ സാധ്യതയുണ്ട്.

എന്താണ് എടിഎം ഇന്റർചേഞ്ച് ഫീസ്?

 

കാർഡ് നൽകുന്ന ബാങ്ക്, പണം പിൻവലിക്കാൻ കാർഡ് ഉപയോഗിക്കുന്ന ബാങ്കിന് നൽകുന്ന ചാർജാണ് എടിഎം ഇൻ്റർചേഞ്ച് ഫീസ്. മറ്റ് ബാങ്കുകളുടെ എടിഎമ്മിൽ നിന്ന് പണം എടുക്കുമ്പോൾ, നിങ്ങളുടെ ബാങ്ക് കൂടുതൽ പണം നൽകേണ്ടിവരും. ഇത് നിങ്ങളിൽ നിന്ന് കൂടുതൽ ചാർജ് ഈടാക്കാൻ കാരണമാകുന്നു. ഈ ഫീസ് സാധാരണയായി ഇടപാടിന്റെ ഒരു ശതമാനമാണ്.

 

ഇന്റർചേഞ്ച് ഫീസ് വർധനയുടെ ചരിത്രം

 

2021-ൽ എടിഎം ഇടപാടുകളുടെ ഇൻ്റർചേഞ്ച് ചാർജ് 15 രൂപയിൽ നിന്ന് 17 രൂപയായി വർധിപ്പിച്ചിരുന്നു. ഉയർന്ന ഇൻറർചേഞ്ച് ചാർജുകൾ ഉള്ളതിനാൽ, സൗജന്യ ഇടപാടുകൾക്ക് ശേഷം ഇടപാടുകാരിൽ നിന്ന് ഈടാക്കുന്ന ചാർജുകൾ വർദ്ധിപ്പിക്കാൻ ബാങ്കുകൾക്ക് കഴിയും. നിലവിൽ ഇടപാടിന് ശേഷം 21 രൂപ വരെയാണ് ഉപഭോക്താക്കളിൽ നിന്നും ഈടാക്കുന്നത്.

നിലവിലെ എടിഎം ഇടപാട് നിയമങ്ങൾ

 

സേവിംഗ്സ് അക്കൗണ്ട് ഉടമകൾക്ക് ഒരു മാസത്തിൽ കുറഞ്ഞത് അഞ്ച് ഇടപാടുകളെങ്കിലും സൗജന്യമാണ്.

ചില ബാങ്കുകളിൽ മൂന്ന് എടിഎം ഇടപാടുകൾ മാത്രമാണ് സൗജന്യമായിട്ടുള്ളത്.

സൗജന്യ ഇടപാടുകൾ കഴിഞ്ഞാൽ, ഓരോ ബാങ്കിനും വ്യത്യസ്ത ചാർജുകളാണ് ഈടാക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *