Your Image Description Your Image Description

ഇൻഫിനിക്സ് നോട്ട് 50 പ്രോ+ 5G ആഗോള തലത്തിൽ അവതരിപ്പിച്ചു.ആദ്യ വെർട്ടിക്കൽ സ്ക്രീൻ ലോഞ്ച് എന്നതാണ് ഇൻഫിനിക്സ് നോട്ട് 50 പ്രോ പ്ലസ് 5ജിയുടെ ലോഞ്ചിന്റെ പ്രത്യേകത. എഐ-അധിഷ്ഠിത ഇന്ററാക്ഷൻസ് സഹിതം ടിക് ടോക്ക്, ഫേസ്ബുക്ക്, ഇൻസ്റ്റാഗ്രാം എന്നിവ വഴിയാണ് ഇതിന്റെ ലോഞ്ച് സംപ്രേഷണം ചെയ്തത്. ഒരു “യഥാർത്ഥ ഫ്ലാഗ്ഷിപ്പ്” സ്മാർട്ട്‌ഫോൺ എന്താണ് എന്നത് പുനർവിചിന്തനം ചെയ്യാൻ ഈ സ്മാർട്ട്ഫോണിലൂടെ തങ്ങൾ ലക്ഷ്യമിടുന്നുവെന്ന് കമ്പനി പറഞ്ഞു.

TÜV SÜD- സർട്ടിഫൈഡ് ഷോക്ക്അബ്സോർബ് സിസ്റ്റം ഇൻഫിനിക്സ് നോട്ട് 50 പ്രോ പ്ലസ് 5ജിയിലുണ്ട്. ഇത് ​ഈ ഫോണിന് ഡ്രോപ്പ് പ്രൊട്ടക്ഷൻ നൽകുന്നു. കൂടാതെ ഇതിലെ മെറ്റൽ ഡിസൈൻ 5.5G ഓപ്പൺ-എയർ നെറ്റ്‌വർക്ക് ഘടനയുടെ സഹായത്തോടെ ശക്തമായ സിഗ്നലുകളെ പിന്തുണയ്ക്കുകയും വൈ-ഫൈ, ജിപിഎസ്, കണക്റ്റിവിറ്റി എന്നിവ വർദ്ധിപ്പിക്കുകയും ചെയ്യുന്നു.

Leave a Reply

Your email address will not be published. Required fields are marked *