Your Image Description Your Image Description

ഐക്യൂ Z10 ഏപ്രിൽ 11ന് ഇന്ത്യയിൽ ലോഞ്ച് ചെയ്യും.മുൻ മോഡലുകളെക്കാൾ മികച്ച ബാറ്ററി ശേഷി പുതിയ മോഡലുകളിൽ അ‌വതരിപ്പിക്കാൻ കമ്പനികൾ ശ്രമിച്ചുവരുന്നു. ഇപ്പോൾ 6500mAh ബാറ്ററിയൊക്കെ സാധാരണമായി മാറിക്കൊണ്ടിരിക്കുകയാണ്. ആഗോള തലത്തിലും കമ്പനികൾ ബാറ്ററി ശേഷി ഉയർത്തിത്തുടങ്ങിയിട്ടുണ്ട്. റിയൽമി അ‌ടുത്തിടെ ​ചൈനയിൽ പുറത്തിറക്കിയ നിയോ7 എസ്ഇ 7000mAh ടൈറ്റൻ ബാറ്ററി സഹിതമാണ് എത്തിയത്.

വരാൻ പോകുന്ന ഐക്യൂ Z10 ന്റെ മുൻഗാമിയായ ഐക്യൂ Z9 ലെ ബാറ്ററിയുമായി താരതമ്യം ചെയ്താൽ വൻ മാറ്റമാണ് ഐക്യൂ കൊണ്ടുവരുന്നത്. അ‌തായത് ഐക്യൂ Z9ൽ വെറും 5000mAh ബാറ്ററിയാണ് ഉണ്ടായിരുന്നത്. ഏറ്റവും പുതിയ വിവോ T4x-ൽ പോലും 6500mAh ബാറ്ററിയേ ഉള്ളൂ. അ‌പ്പോഴാണ് ഐക്യൂ Z10 7300mAh ബാറ്ററി അ‌വതരിപ്പിക്കാൻ പോകുന്നത്.

ബാറ്ററി ശേഷിക്കപ്പുറം മറ്റെന്തൊക്കെ ഫീച്ചറുകളാണ് ഐക്യൂ Z10ൽ അ‌വതരിപ്പിക്കുക എന്ന് കമ്പനി​ വെളിപ്പെടുത്തിയിട്ടില്ല. എങ്കിലും സ്മാർട്ട്പ്രിക്‌സിന്റെ ഒരു റിപ്പോർട്ട് പറയുന്നത് വരാൻ പോകുന്ന ഐക്യൂ Z10ൽ 6.67 ഇഞ്ച് ക്വാഡ്-കർവ്ഡ് FHD+ 120Hz AMOLED ഡിസ്‌പ്ലേ ഉണ്ടായിരിക്കും എന്നാണ്. കൂടാതെ 8GB / 12GB റാം, 128GB / 256GB സ്റ്റോറേജ് ഓപ്ഷനുകൾ ഉണ്ടാകും എന്നാണ്.

Leave a Reply

Your email address will not be published. Required fields are marked *