Your Image Description Your Image Description

മാവൂർ, എലത്തൂർ, നടക്കാവ്, ഫറോക്ക് സ്റ്റേഷനുകളിൽ രജിസ്റ്റർചെയ്ത വിവിധ കേസുകളിൽ വിൽപ്പനയ്ക്കായി എത്തിച്ച കഞ്ചാവുമായി നാലുപേർ പിടിയിലായി.

നടക്കാവ് സ്റ്റേഷൻ പരിധിയിൽ കാരപ്പറമ്പ് കക്കുഴിപ്പാലം നിറവേറ്റ വീട്ടിൽ ലെനിൻ രാജിന്റെ (34) വീട്ടിലെ കിടപ്പുമുറിയിൽനിന്ന്‌ കഞ്ചാവ് പിടിച്ചെടുത്തു. മാവൂർ സ്റ്റേഷൻ പരിധിയിലെ വളയന്നൂർ പൊക്കിണാത്ത് റോഡിൽ വാട്ടർടാങ്കിനു സമീപംവെച്ച് ചെറൂപ്പ സ്വദേശി പട്ടേരിക്കുന്നുമ്മൽ മഹേഷ് (35), എലത്തൂർ സ്റ്റേഷൻ പരിധിയിലെ കണ്ടംകുളങ്ങര ഹോമിയോ ആശുപത്രിക്കു സമീപംവെച്ച് പുതിയനിരത്ത് ചാലിക്കണ്ടി വീട്ടിൽ ജിതിൻരാജ് (21), ഫറോക്ക് സ്റ്റേഷൻ പരിധിയിലെ ചാലിയം വട്ടപ്പറമ്പ് മണ്ണൂർ റെയിലിനു സമീപംവെച്ച് പടന്നയിൽ സ്വദേശി തെക്കേപ്പുറത്ത് വീട്ടിൽ അഷ്‌റഫ് (39) എന്നിവരിൽനിന്ന് കഞ്ചാവും വിറ്റുകിട്ടിയ പണവും പിടികൂടി.

Leave a Reply

Your email address will not be published. Required fields are marked *