Your Image Description Your Image Description

 പന്ത്രണ്ടുകാരിയെ ബലാത്സംഗംചെയ്ത പ്രതിക്ക് മൂന്ന് ജീവപര്യന്തം കഠിനതടവും 90,000 രൂപ പിഴയും ശിക്ഷ. പുള്ളിപ്പാടം കാരാച്ചാൽ തോട്ടുകര ശരത്ചന്ദ്രനെ (44) യാണ് നിലമ്പൂർ പ്രത്യേക അതിവേഗ കോടതി ജഡ്ജി കെ.പി. ജോയ് ശിക്ഷിച്ചത്. പിഴയടച്ചില്ലെങ്കിൽ ഒന്നരവർഷം അധിക തടവനുഭവിക്കണം.

അതിജീവിത 2015-ലെ ഓണാവധിക്ക് സ്കൂളിൽനിന്ന് വീട്ടിലേക്ക് വരുമ്പോൾ മോട്ടോർ ബൈക്കിൽ കൂട്ടിക്കൊണ്ടുപോയി റബ്ബർത്തോട്ടത്തിൽവെച്ച് ലൈംഗികാതിക്രമം നടത്തുകയും തുടർന്ന് 2018 ക്രിസ്മസ് അവധിവരെയുള്ള കാലങ്ങളിൽ കുട്ടി അവധിക്കുവരുന്ന സമയത്ത്‌ പ്രതിയും കുടുംബവും താമസിക്കുന്ന വീടിനടുത്തുള്ള ഒറ്റമുറി വീടിനുള്ളിൽവെച്ച് മൊബൈൽ ഫോണിൽ അശ്ലീല വീഡിയോ കാണിച്ച് പലതവണ ലൈംഗികാതിക്രമം നടത്തുകയും ചെയ്തൂവെന്നാണ് കേസ്.

Leave a Reply

Your email address will not be published. Required fields are marked *