Your Image Description Your Image Description

സൗരയൂഥത്തിന് പുറത്ത് വീണ്ടും ഭൂമിയോട് സാമ്യമുള്ള നാല് ഗ്രഹങ്ങളെ കണ്ടെത്തി ഗവേഷകര്‍. ഭൂമിയില്‍ നിന്ന് ആറ് പ്രകാശ വര്‍ഷം മാത്രം അകലെയുള്ള ബര്‍ണാഡ് എന്ന ചുവപ്പുകുള്ളന്‍ നക്ഷത്രത്തെ വലം വെയ്ക്കുന്ന ഗ്രഹങ്ങളെയാണ് കണ്ടെത്തിയത്. ഭൂമിയുമായി സാമ്യമുള്ള ഗ്രഹങ്ങളെയാണ് തിരിച്ചറിഞ്ഞതെങ്കിലും ഇവയ്ക്ക് ഭൂമിയെ അപേക്ഷിച്ച് വലിപ്പം കുറവാണ്. ഹവായിലെ ജെമിനി നോര്‍ത്ത് ടെലിസ്‌കോപ്പ്, ചിലിയിലെ വെരി ലാര്‍ജ് ടെലിസ്‌കോപ്പ് എന്നിവയുടെ സഹായത്തോടെയാണ് ഗ്രഹങ്ങളെ തിരിച്ചറിഞ്ഞത്.

വളരെ ചുരുങ്ങിയ സമയം കൊണ്ട് അതിന്റെ നക്ഷത്രത്തെ വലം വയ്ക്കുന്ന ഈ ഗ്രഹങ്ങള്‍ക്ക് ബി, സി, ഡി, ഇ എന്നിങ്ങനെയാണ് പേരിട്ടിരിക്കുന്നത്. ഭൂമിയുടെ 20 മുതല്‍ 30 ശതമാനം വരെ മാത്രമേ ഇവയ്ക്ക് പിണ്ഡമുള്ളൂ. സൗരയൂഥത്തിന് പുറത്ത് നിലവില്‍ കണ്ടെത്തിയിട്ടുള്ള ഗ്രഹങ്ങളില്‍ ഏറ്റവും ചെറിയ ഗ്രഹങ്ങളാണ് ഇവയെന്നാണ് വിവരം. ചുവപ്പുകുള്ളന്‍ പോലുള്ള ചെറിയ നക്ഷത്രത്തിനോട് ഇത്രയും അടുത്ത് സ്ഥിതി ചെയ്യുന്ന ഇവയില്‍ ജീവനുണ്ടാകാന്‍ സാധ്യതയുണ്ടെന്ന് ഗവേഷകര്‍ അഭിപ്രായപ്പെട്ടു.

Leave a Reply

Your email address will not be published. Required fields are marked *