Your Image Description Your Image Description

പുതൂർ പഞ്ചായത്തിൽ ചെന്താമല മലയിൽ 600 ലിറ്റർ വാഷ് പിടികൂടി. തേക്കുപ്പന ഉന്നതിയിൽനിന്ന് മൂന്നര കിലോമീറ്റർ അകലെ ചെന്താമല മലയിൽ നിന്നാണ് വാഷ് പിടികൂടിയത്. മൂന്നു പ്ലാസ്റ്റിക് ബാരലിലായാണ് 600 ലിറ്റർ വാഷ് സൂക്ഷിച്ചിരുന്നത്.

അഗളി എക്സൈസ് റേഞ്ച് ഓഫീസിലെ പ്രിവന്റീവ് ഓഫീസർ ജെ.ആർ. അജിത്തും സംഘവുമാണ് വാഷ് പിടികൂടിയത്. അഗളി എക്സൈസ് റേഞ്ച് ഓഫീസിലെ പ്രിവന്റീവ് ഓഫീസർ ജെ.ആർ. അജിത്, ഗ്രേഡ് പ്രിവൻറ്റീവ് ഓഫീസർ ജെയിംസ് വർഗീസ്, സിവിൽ എക്‌സൈസ് ഓഫീസർമാരായ എ.കെ. ലക്ഷ്മണൻ, രജീഷ്, ആർ. പ്രദീപ്, ഭോജൻ, അജീഷ് എന്നിവരടങ്ങുന്ന സംഘമാണ് വാഷ് പിടികൂടിയത്.

Leave a Reply

Your email address will not be published. Required fields are marked *