Your Image Description Your Image Description

മക്കയില്‍ ഇന്ന് രാത്രി ഒരു മണി വരെ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു. കനത്ത മഴയെ തുടർന്നാണ് അലർട്ട് പ്രഖ്യാപിച്ചതെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. റമദാനിലെ അവസാന പത്ത് ദിവസം ആയതിനാൽ ഹറമിൽ വൻ തിരക്കാണ് അനുഭവപ്പെടുന്നത്.

മഴ തുടരുന്ന സാഹചര്യത്തില്‍ തീര്‍ഥാടകരും മറ്റും ജാഗ്രത പാലിക്കണമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം ആവശ്യപ്പെട്ടു. ജിദ്ദയുടെ വിവിധ ഭാഗങ്ങളിലും ഇന്ന് രാവിലെ മുതൽ മഴ പെയ്യുന്നുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *