Your Image Description Your Image Description

ഓട്ടോമൊബൈൽ വർക്‌ഷോപ്പിന്റെ മറവിൽ കഞ്ചാവുകടത്തിനും വിൽപ്പനയ്ക്കും സാമ്പത്തികസഹായവും ഗൂഢാലോചനയും നടത്തിയ പ്രതികൾ അറസ്റ്റിൽ. വള്ളികുന്നം കടുവുങ്കൽ വളയങ്ങനാട്ട് വീട്ടിൽ ജിതിൻ വിമൽ (26), ചൂനാട് മുറിയിൽ ഗൗരിഭവനം വീട്ടിൽ പി.എസ്. സുനിൽ (31) എന്നിവരെയാണ് എക്സൈസ് അസിസ്റ്റന്റ് കമ്മിഷണർ അശോക്‌കുമാറിന്റെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റുചെയ്തത്.

കാറിൽ കടത്തിക്കൊണ്ടുവന്ന 18.100 കിലോഗ്രാം കഞ്ചാവുമായി കരുനാഗപ്പള്ളി മരുതൂർകുളങ്ങര തെക്ക് മുറിയിൽ ഷിബിലാ മൻസിലിൽ എൻ. അലിഫ്ഷാ (23), ആലുംകടവ് മരുതൂർകുളങ്ങര തെക്ക് മുറിയിൽ മുഹമ്മദ് ബാദുഷ (23), അയണിവേലികുളങ്ങര വടക്കുമുറിയിൽ അജിത്ത് നിവാസിൽ അജിത്ത് പ്രകാശ് (24) എന്നിവരെ എക്സൈസ് സംഘം 2024 ഓഗസ്റ്റ് രണ്ടിനു രാവിലെ 7.50-ന്‌ ആലപ്പുഴ കൊമ്മാടി ജങ്ഷനു സമീപത്തുവെച്ച് പിടികൂടിയിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *