Your Image Description Your Image Description

മുല്ലപ്പെരിയാർ അണക്കെട്ടുമായി ബന്ധപ്പെട്ട ചുമതലകൾ ഡാം സുരക്ഷ അതോറിറ്റിയെ ഏൽപ്പിക്കുന്ന കാര്യത്തിൽ നിരുത്തരവാദപരമായ സമീപനമാണ് കേന്ദ്ര സർക്കാർ സ്വീകരിക്കുന്നതെന്ന് ഇടുക്കി എംപി ഡീൻ കുര്യാക്കോസ്. ലോക്‌സഭയിൽ ജല ശക്തി മന്ത്രാലയത്തിന്റെ ധനാഭ്യർത്ഥന ചർച്ചയിൽ പങ്കെടുത്തു സംസാരിക്കുകയായിരുന്നു എംപി.

2022 ഏപ്രിൽ 8 ന് സുപ്രീം കോടതി നിർദ്ദേശിച്ചതനുസരിച്ച് മേൽനോട്ട സമിതിയുടെ മുഴുവൻ ചുമതലകളും നിശ്ചിത കാലപരിധി കഴിഞ്ഞാൽ ഡാം സുരക്ഷ അതോറിറ്റി വഹിക്കേണ്ടതാണ്. ഇക്കാര്യത്തിൽ നിരുത്തരവാദപരമായ സമീപനമാണ് കേന്ദ്രം സ്വീകരിച്ചത്. പാർലമെന്റിൽ നൽകിയ മറുപടിയിൽ സുരക്ഷാ പരിശോധന ഡാം സുരക്ഷാ അതോറിറ്റിയുടെ ചുമതലയല്ലെന്ന് പറഞ്ഞത് നിർഭാഗ്യകരമാണ്.

2021 ഡിസംബർ 31 ന് കേന്ദ്ര ഡാം സുരക്ഷാ നിയമം യാഥാർത്ഥ്യമായതിന് ശേഷം ദേശീയ ഡാം സുരക്ഷാ അതോറിറ്റി രൂപീകരിച്ചെങ്കിലും യാതൊരു പ്രവർത്തനങ്ങളും തുടങ്ങിയിരുന്നില്ല. 2021 ൽ നിയമം പാസാക്കിയിട്ടും അതോറിറ്റി സ്ഥലപരിശോധന പോലും നടത്താത്തത് പ്രത്യേകം കണക്കിലെടുക്കണം. ഡാം സുരക്ഷാ നിയമം അനുസരിച്ച് മുല്ലപ്പെരിയാർ അണക്കെട്ടിന് പ്രത്യേക പരിഗണന ലഭിക്കേണ്ടതുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *