Your Image Description Your Image Description

കോട്ടയം : പൊതുനിരത്തിൽ ബൈക്ക് റേസിംഗ് ഒരിടവേളയ്ക്ക് ശേഷം വീണ്ടും സജീവമാകുന്നു. ഇന്നലെ മൂന്നുപേരാണ് പിടിയിലായത്. പരുത്തുംപാറ – കൊല്ലാഡ് റോഡിൽ ചോഴിയക്കാട് ഭാഗത്ത് അഭ്യാസപ്രകടനം നടത്തിയ അംജിത് (18), ആദിൽ ഷാ (20),അരവിന്ദ് (22) എന്നിവരെയാണ് ചിങ്ങവനം പൊലീസ് അറസ്റ്റ് ചെയ്തത്. ജില്ലാ പൊലീസ് മേധാവിയുടെ നിർദ്ദേശപ്രകാരമായിരുന്നു പരിശോധന. ബൈക്കുകളും പിടിച്ചെടുത്തു.

ഇൻസ്റ്റഗ്രാം, ഫേസ് ബുക്ക്, ത്രെഡ് എന്നിവയിൽ റീൽസ്, സ്റ്റോറി എന്നിവ പോസ്റ്റ് ചെയ്ത് ലൈക്കും ഫോളോവേഴ്‌സിനെയും കൂട്ടാനാണ് ശ്രമം. ചങ്ങനാശേരി ബൈപാസ്, പറേച്ചാൽ ബൈപാസ്, മണിപ്പുഴ ഈരയിൽക്കടവ് ബൈപാസ്, കടപ്പാട്ടൂർ 12ാം മൈൽ റിംഗ് റോഡ് എന്നീ നാല് ബൈപ്പാസ് റോഡുകൾ അഭ്യാസപ്രകടനക്കാരുടെ ഇഷ്ടയിടമെന്നാണ് മോട്ടോർവാഹനവകുപ്പ് എൻഫോഴ്‌സ്‌മെന്റ് വിഭാഗം നേരത്തെ കണ്ടെത്തിയിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *