Your Image Description Your Image Description

ഓപ്പോയുടെ പുതിയ എഫ് സീരീസ് സ്മാർട്ട്ഫോണുകൾ ഇന്ന് അ‌വതരിക്കും.ഓപ്പോ എഫ്29 5ജി (Oppo F29 5G), ഓപ്പോ എഫ്29 5ജി പ്രോ 5ജി (OPPO F29 Pro 5G) എന്നിങ്ങനെ രണ്ട് മോഡലുകളാണ് ഈ സീരീസിൽ എത്തുന്നത്. സ്റ്റാൻഡേർഡ് ഓപ്പോ എഫ്29 5ജി സ്നാപ്ഡ്രാഗൺ 6 ജെൻ 1 ചിപ്‌സെറ്റുമായിട്ടാണ് എത്തുന്നത്. മീഡിയടെക് ഡിമെൻസിറ്റി 7300 എനർജി ചിപ്സെറ്റ് ആയിരിക്കും ഓപ്പോ എഫ്29 പ്രോ മോഡലിൽ ഉണ്ടാകുക. ഇക്കാര്യം ഓപ്പോ ഇതിനകം സ്ഥിരീകരിച്ചിട്ടുണ്ട്. 8GB+128GB, 8GB+256GB, 12GB+256GB എന്നീ റാം+ സ്റ്റോറേജ് ഓപ്ഷനുകളിൽ പ്രോ മോഡൽ ലഭ്യമാകും.

ഉയർന്ന അളവിലുള്ള പൊടിയും വെള്ളവും കയറുന്നതിനെതിരെ പ്രതിരോധമുയർത്താൻ ഇവയ്ക്ക് ശേഷിയുണ്ടെന്ന് SGS സർട്ടിഫിക്കേഷൻ സാക്ഷ്യപ്പെടുത്തുന്നു. ഫോൺ താഴെ വീണാൽ കേടുപാട് ഉണ്ടാകാതിരിക്കാൻ കഴിയാവുന്നത്ര മുൻകരുതലുകൾ എഫ്29 സീരീസിൽ എടുത്തിട്ടുണ്ട്. ഇതിലെ സ്‌പോഞ്ച് ബയോണിക് കുഷ്യനിംഗ് വീഴ്ചകളിൽ നിന്നുള്ള കേടുപാടുകൾ കുറയ്ക്കുന്നു, കൂടാതെ ബാറ്ററി കവറും സൈഡ് ഫ്രെയിമും ഒരു അധിക സംരക്ഷണ പാളി നൽകുന്നു. പുതിയ റെയ്‌സ്ഡ് കോർണർ ഡിസൈൻ കവർ നാല് മൂലകളെയും കേടുപാടുകളിൽ നിന്ന് സംരക്ഷിക്കുന്നു.

14 മിലിട്ടറി സ്റ്റാൻഡേർഡ് (MIL-STD-810H-2022) പരിശോധനകൾക്ക് വിധേയമായ ശേഷമാണ് F29 സീരീസ് എത്തുന്നത് എന്ന് ഓപ്പോ അ‌റിയിച്ചിട്ടുണ്ട്. അ‌തിനർഥം ഉയർന്നതും കുറഞ്ഞതുമായ താപനിലകൾ, ഷോക്ക്, മഴ, ഫ്രീസിങ് വാട്ടർ, മണൽ, പൊടി, ഉപ്പ്, മൂടൽമഞ്ഞ്, സൗരോർജ്ജ വികിരണം, ഈർപ്പം, വൈബ്രേഷൻ, ദ്രാവക മലിനീകരണം, പൂപ്പൽ എന്നിവയെഒക്കെ പ്രതിരോധിക്കാൻ ഈ ഫോണുകൾക്ക് ശേഷിയുണ്ടെന്നാണ്.

Leave a Reply

Your email address will not be published. Required fields are marked *