Your Image Description Your Image Description

മിക്കവർക്കും ട്രെയിൻ യാത്രകളോട് വലിയ ഇഷ്ടമാണ്. രാത്രി സമയങ്ങളില്‍ പാട്ടും കേട്ട് ട്രെയിനിലെ ജനാലയിലൂടെ കാഴ്ചകൾ ആസ്വദിച്ച് യാത്ര ചെയ്യുന്നതിന്റെ സുഖം പറഞ്ഞറിയിക്കാൻ പറ്റില്ല. നമ്മൾ പലപ്പോഴും ചിന്തിച്ചിട്ടുണ്ട് രാത്രി കാലങ്ങളില്‍ ട്രെയിനുകള്‍ പകലുള്ളതിനേക്കാൾ വേഗത്തിലോടാറുണ്ടല്ലോ എന്ന്. അതിന് പിന്നില്‍ നിരവധി കാരണങ്ങളുണ്ട്.

രാത്രിയില്‍ ട്രെയിനുകള്‍ക്ക് സിഗ്നലുകള്‍ കുറവാണ്. ഇത് ഇടയ്ക്കിടെയുളള സ്റ്റോപ്പുകള്‍ ഇല്ലാതെ കൂടുതല്‍ സുഗമമായി ഓടാന്‍ അനുവദിക്കുന്നു.
പകല്‍ സമയത്ത് പ്രാദേശിക യാത്രക്കാര്‍ക്കായി ട്രെയിനുകള്‍ കൂടുതല്‍ സമയം നിര്‍ത്തിയിടുന്നു. അതേസമയം ചെറിയ സ്റ്റേഷനുകള്‍ ഒഴിവാക്കി ട്രെയിനുകള്‍ രാത്രിയില്‍ വേഗത്തിലോടുന്നു.
പകല്‍ സമയത്ത് റെയില്‍ ഗതാഗതം വളരെ കൂടുതലാണ്. പാസഞ്ചര്‍, ഷട്ടില്‍ , ചരക്ക് ട്രെയിനുകള്‍ കാരണം ഇടയ്ക്കിടെ നിര്‍ത്തിയിടേണ്ടി വരുന്നു. രാത്രിയില്‍ കുറച്ച് ട്രെയിനുകള്‍ മാത്രമേ ഓടുന്നുളളൂ. ഇത് സുഗമവും തടസമില്ലാത്തതുമായ യാത്രയ്ക്ക് സഹായകരമാകുന്നു.
രാത്രിയില്‍ അറ്റകുറ്റപ്പണികള്‍ കുറവായതിനാല്‍ ട്രെയിനുകള്‍ക്ക് വേഗത്തിലും സുഗമമായും ഓടാന്‍ കഴിയും.
രാത്രിയിലെ താപനില കുറയുന്നത് ട്രാക്കുകളിലെ ഘര്‍ഷണം കുറയ്ക്കുകയും ട്രെയിനുകള്‍ വേഗത്തിലും കാര്യക്ഷമമായും ഓടാന്‍ സഹായിക്കുകയും ചെയ്യും.
രാത്രിയില്‍ ട്രാക്കുകളില്‍ ആളുകളുടെയും മൃഗങ്ങളുടെയും സഞ്ചാരം കുറവായതിനാല്‍ ട്രെയിനുകള്‍ക്ക് സുഗമമായി ഓടാന്‍ കഴിയും.
എന്നാല്‍ കാടുകള്‍ക്കുളളിലൂടെയുള്ള സഞ്ചാരപാതകളിലൊന്നും ട്രെയിന്‍ ഗതാഗതം രാത്രിസമയങ്ങളില്‍ വേഗത്തിലല്ല, അതിന് നിയന്ത്രണമുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *