Your Image Description Your Image Description

യുഎഇയിൽ എമര്‍ജന്‍സി വാഹനങ്ങള്‍ക്ക് വഴി നല്‍കാതെ വാഹനമോടിക്കുന്നവര്‍ക്ക് മുന്നറിയിപ്പുമായി അബുദാബി.`എമർജൻസി വാഹനങ്ങൾക്ക് വഴി നൽകുക’ എന്ന തലക്കെട്ടോടെ ബോധവത്കരണ കാമ്പയിൻ ആരംഭിച്ചിട്ടുണ്ട്. അപകടം, തീപിടുത്തം തുടങ്ങിയ സാഹചര്യങ്ങളിൽ കൃത്യ സമയത്ത് എമർജൻസി വാഹനങ്ങൾ സംഭവം നടന്നയിടങ്ങളിൽ എത്തുന്നത് ഉറപ്പുവരുത്താനാണ് ഇത്തരത്തിൽ കാമ്പയിനുകൾ നടത്തുന്നത്. യുഎഇയിലെ നിയമപ്രകാരം, ആംബുലന്‍സുകള്‍, ഫയര്‍ ട്രക്കുകള്‍, പൊലീസ് പട്രോള്‍ വാഹനങ്ങള്‍ തുടങ്ങിയ എമർജൻസി വാഹനങ്ങൾക്ക് വഴി നല്‍കാതിരിക്കുന്നവർക്ക് 3000 ദിനാർ വരെ പിഴയീടാക്കുന്നതായിരിക്കും. ആറ് ബ്ലാക്ക് പോയന്റുകൾ ചുമത്തുകയും 30 ദിവസത്തേക്ക് വാഹനം കണ്ടുകെട്ടുകയും ചെയ്യും.

അതേസമയം, കനത്ത മഴ, ദുരന്തങ്ങൾ പോലുള്ള അടിയന്തിര സാഹചര്യങ്ങളിൽ ​ഗതാ​ഗതം നിയന്ത്രിക്കുന്നതിൽ നിന്നും അധികാരികളെ തടസ്സപ്പെടുത്തിയാൽ 1000 ദിർഹം വരെ പിഴയും നാല് ബ്ലാക്ക് പോയന്റുകൾ ചുമത്തുകയും ചെയ്യും. കൂടാതെ വാഹനങ്ങൾ 60 ദിവസത്തേക്ക് കണ്ടുകെട്ടുമെന്നും കാമ്പയിനിൽ അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *