Your Image Description Your Image Description

ഖത്തറിൽ വിശ്വാസികള്‍ക്ക് 205 പള്ളികളില്‍ ഇഅ്തികാഫിന് സൗകര്യമൊരുക്കി ഔഖാഫ് ഇസ്ലാമിക് കാര്യ മന്ത്രാലയം. റമദാന്റെ അവസാന 10 ദിവസം മറ്റെല്ലാ തിരക്കുകളില്‍ നിന്നും അകന്ന് പൂർണമായും പ്രാർഥനാ നിരതരായി പള്ളികളില്‍ ഭജന ഇരിക്കുന്നതിനെയാണ് ഇഅ്തികാഫ് എന്നു പറയുന്നത്. ഔഖാഫിന്റെ വ്യവസ്ഥകള്‍ പ്രകാരം 18 വയസ്സില്‍ താഴെയുള്ളവര്‍ ഇഅ്തികാഫിന് ചെയ്യാൻ പാടില്ല. 18 വയസ്സില്‍ താഴെയാണ് പ്രായമെങ്കില്‍ നിര്‍ബന്ധമായും രക്ഷിതാവ് ഒപ്പമുണ്ടാകുകയും വേണം. കുറഞ്ഞത് 8 വയസ്സ് പ്രായമെങ്കിലും കുട്ടിക്ക് ഉണ്ടായിരിക്കുകയും വേണം. സ്ത്രീകള്‍ക്ക് പക്ഷേ, ഇഅ്തികാഫിന് അനുമതിയില്ല.

പള്ളികളില്‍ ഭജന ഇരിക്കാനെത്തുന്നവർ വ്യക്തി ശുചിത്വം പാലിക്കണം. പ്രാർഥനയ്ക്ക് ഇരിക്കുന്ന സ്ഥലം വൃത്തിയായി തന്നെ സൂക്ഷിക്കണം. വിശ്വാസികളോട് കുശലം ചോദിച്ച് ശല്യപ്പെടുത്തരുതെന്നും അധികൃതര്‍ ഓർമപ്പെടുത്തി.

Leave a Reply

Your email address will not be published. Required fields are marked *