Your Image Description Your Image Description

അ​ഞ്ച​ല്‍ : പതിനാല് വയസ് പ്രായമുള്ള പെൺകുട്ടിയ്ക്ക് നേരെ ലൈം​ഗി​കാ​തി​ക്ര​മം ന​ട​ത്തി​യ ക​ട​യു​ട​മ അ​റ​സ്റ്റി​ല്‍. കു​ള​ത്തൂ​പ്പു​ഴ ഏ​ഴം​കു​ളം പു​ത്ത​ൻ​പു​ര​യ്ക്ക​ൽ വീ​ട്ടി​ൽ സു​രേ​ഷ് കു​മാ​റി (59) നെ​യാ​ണ് അ​ഞ്ച​ല്‍ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്.

അ​ഞ്ച​ൽ കോ​ള​ജ് ജം​ഗ്ഷ​നി​ൽ ഫോ​ട്ടോ​സ്റ്റാ​റ്റ് സ്ഥാ​പ​നം ന​ട​ത്തി​വ​രു​ന്ന​യാ​ളാ​ണ് സു​രേ​ഷ്കു​മാ​ര്‍. ഈ​മാ​സം 14 നു ​രാ​വി​ലെ എ​ട്ട​ര​യോ​ടെ​യാ​യി​രു​ന്നു സം​ഭ​വം.

സ്ഥാ​പ​ന​ത്തി​ല്‍ എ​ത്തി ഫോ​ട്ടോ​സ്റ്റാ​റ്റ് എ​ടു​ക്കാ​ൻ വ​ന്ന വി​ദ്യാ​ര്‍​ഥി​നി​യെ ത​ട​ഞ്ഞു നി​ര്‍​ത്തി അ​ക്ര​മം ന​ട​ത്തു​ക​യാ​യി​രു​ന്നു.പെ​ണ്‍​കു​ട്ടി സ്കൂ​ളി​ലെ​ത്തി അ​ധ്യാ​പ​ക​രോ​ട് കാ​ര്യം പ​റ​ഞ്ഞു. സ്കൂ​ള്‍ അ​ധി​കൃ​ത​രാ​ണ് അ​ഞ്ച​ല്‍ പോ​ലീ​സി​ല്‍ പ​രാ​തി ന​ല്‍​കി​യ​ത്.പ്ര​തി​യെ കോ​ട​തി​യി​ല്‍ ഹാ​ജ​രാ​ക്കി റി​മാ​ൻ​ഡ് ചെ​യ്തു.

Leave a Reply

Your email address will not be published. Required fields are marked *