കാസര്‍ഗോഡ്: കല്ലക്കട്ടയില് സ്കൂള്‍ വാന്‍ നിയന്ത്രണം വിട്ട് വൈദ്യുതി പോസ്റ്റിലിടിച്ചു. അപകടത്തിൽ ഡ്രൈവര്‍ക്ക് പരിക്കേറ്റു. ഗ്ലോബല്‍ പബ്ലിക് സ്കൂളിന്റെ വാനാണ് അപകടത്തില്‍പെട്ടത്.
ഇന്ന് രാവിലെയാണ് അപകടം ഉണ്ടായത്. സ്കൂളിലേക്ക് പോകുന്നതിനിടെ വാന്‍ നിയന്ത്രണം വിട്ട് വൈദ്യുതി പോസ്റ്റിലിടിക്കുകയായിരുന്നു. അപകടസമയത്ത് ആറ് കുട്ടികളാണ് വാഹനത്തില്‍ ഉണ്ടായിരുന്നത്.മറ്റാർക്കും അപകടത്തിൽ പരിക്കില്ല.